കഥയെഴുതുന്നില്ലേ..? കഥകൾ കാണുന്നില്ലല്ലോ...? ചോദ്യം ന്യായമാണ്.. അതും വായിക്കാനാഗ്രഹിക്കുന്നവരുടേതാകുമ്പോൾ... പക്ഷെ എന്തെഴുതാനെന്ന് ചിന്തിച്ചിരുന്ന് പനിപിടിച്ചപ്പോഴാ ഡോക്ടറെ കാണാൻപോയത്... കൺസൽട്ടിങ്ങിനു കാത്തിരിക്കുമ്പോൾ അടുത്തസീറ്റിലെ ദമ്പതികളെ ശ്രദ്ധിച്ച. അദ്ദേഹത്തിനു 60 കഴിഞ്ഞിട്ടുണ്ടാവും സുന്ദരിയായ അവർക്ക് 50-55. മനുഷ്യസഹജമായ പുഞ്ചിരി കൈമാറി.. "മൂന്ന് ദിവസംമുമ്പ് നിങ്ങളല്ലേ വീട്ടിൽ വന്നത്..." പൊടുന്നനെയുള്ള അദ്ദേഹത്തിന്റെ ചോദ്യം എന്നെ ഞെട്ടിച്ചു.. കാരണം ഞാനാദ്യമായാണ് അവരെ കാണുന്നത്. അടുത്തിരിക്കുന്ന നമ്മുടെ ഭാര്യ സംശയഭാവത്തിൽ ചുഴിഞ്ഞുനോക്കുന്നു... " ഇല്ല ചേട്ടാ.. നിങ്ങൾക്ക് ആളുമാറിയതാ.." എന്റെ മറുപടി അദ്ദേഹത്തെ തൃപ്തിപ്പെടുത്തിയില്ല. "ഇല്ലില്ല... നിങ്ങൾ വീട്ടിലിരുന്ന്... കട്ടനും കുടിച്ച് ഏറെ നേരം .... ഇവളുമായി സംസാരിച്ചിരുന്നതോ...? മൂന്ന് ദിവസംമുമ്പ്.." അമ്പരന്നിരിക്കുന്നുപോയി ഞാൻ.. എന്റെ ഭാര്യയുടെ മുഖത്ത് സംശയം നിഴലിച്ചുതുടങ്ങി... ഇയാൾക്കിതെന്തിന്റെ കേടാ... ആരാ ഇയാൾ... ഞാനയാളുടെ നല്ലപാതിയെ നോക്കി.. അവർ ദയനീയമായി എന്നെയും ഭാര്യയെയും നോക്കി ഒന്നുകൂടി
ഞാനിപ്പോൾ മച്ചിലെവിടെയും മാറാലതൂക്കാറില്ല.. തലതൂക്കിപക്ഷികൾക്ക് ഇപ്പോൾ എന്നെ ഭയവുമില്ല. ഭയമില്ലെങ്കിലും ബഹുമാനമുണ്ടെന്ന് അവർ ഭാവിക്കുന്നുണ്ട്.. മക്കൾ, അവരിപ്പോൾ നല്ല അഭിനേതാക്കളാണ്. ഒരുവിളിയിൽ ഒതുങ്ങിയടുത്തെത്തു- മായിരുന്നവൾ കൈയ്യാലപ്പുറത്തെ പരദൂഷണവട്ടത്തിലാണ് വിളികേൾക്കാറില്ലെപ്പൊഴും ചെകിടിയായത്രെ..! കണ്ണട പതിവായി കള്ളം കാണിക്കുന്നുണ്ടാവാം പത്രത്താളിലെ നല്ല വാർത്തകളെ അതു മറച്ചുപിടിക്കുന്നു. രോഗങ്ങളും സൗഹൃദവും ഒരുപോലെയാണ്... ചെറിയ സൗഹൃദങ്ങൾ പെട്ടെന്നവസാനിക്കുന്നു.. വലിയ സൗഹൃദങ്ങളും പെരിയ രോഗങ്ങളും കൂട്ടുകൂടിയാൽ ഒടുക്കംവരെ കൂടെക്കാണും. അതുമാത്രമാണെന്നും കൂട്ട്. Sree.
Comments