Poem - SAHAYATHRIKAR

സഹയാത്രികർ.

നായ
--------
ഒരു തീച്ചൂടിന്...
ഒരു കരിഞ്ഞ എല്ലിന്
ഒപ്പം കൂടിയതാണ്...
ഇന്നോളം പിരിഞ്ഞില്ല
ജന്മജന്മാന്തരങ്ങൾ..
വാലാട്ടി... എന്റെ പുറകെ.

പൂച്ച
--------
അസ്വസ്ഥതകൾക്ക്
കൂട്ടിന്, അവനുണ്ട്.
ഏകാന്തത
വിരുന്നുവരുമ്പോൾ,
ഇടയ്ക്കിടെ
ഒരു ചെറുസ്വരമുതിർത്ത്
അരികിൽത്തന്നെ
മുഖം മിനുക്കിയൊതുക്കി
അവനുണ്ടാകും.
പാഞ്ഞുവന്നുപോകുന്ന
നിമിഷബിന്ദുക്കളുടെ
ഗതിവേഗത്തെ തടഞ്ഞതും
അവനാകും തീർച്ച..

ആന
----------
കരുത്തിനോടുളള
എന്റെ ആവേശം...
കരുത്തരോടുളള
എന്റെ വിധേയത്വം.. 
കണ്ടുകൊണ്ട്,
കൂടിയതാണ് നീ,
നിന്റെ ചങ്ങാത്തം.....
പക്ഷേ...
നീയാശിച്ചതീ
അടിമത്തമായിരിക്കില്ല..
                         Sree.3/13/2016

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്