Poems. Paranjittu pokam

പറഞ്ഞിട്ട് പോകാം
°°°°°°°°°°°°°°°°°°°°°°°°
ആട്ടിത്തെളിയിക്കപ്പെടുമ്പോൾ
എനിക്ക് ,
യാത്രാ  സഹായികളുടെ ആവശ്യമില്ലതന്നെ,
നിന്റെ ചാട്ടവാറിന്റെ സീൽക്കാരമാണ്
എന്റെ പാലായനങ്ങൾക്ക് 
പാതകള്‍ കാട്ടുന്ന ഭൂപടങ്ങള്‍..

കൂട്ടിലായിരിക്കുമ്പോൾ
വെട്ടത്തിനായി ഞാന്‍
കൊതിക്കാറുമില്ല...
എനിക്ക്  ഭയവുമില്ല..
അറവു നാൾ വരെ
നീയെന്നെ സംരക്ഷിക്കുമല്ലോ...

പുതച്ചുറങ്ങുംമുമ്പ്
മനസ്സിനെ ഞാന്‍ ചുട്ടുതിന്നിരുന്നു
കൊല്ലും മുന്നേ നീ,
അവളുടെ മാനം കവരുന്നത്
കണ്ടുറങ്ങാതിരിക്കാൻ...

പിടിച്ചെടുത്ത അധികാരദണ്ഡാൽ
നീ ബീജാർപ്പണം നടത്തിയത്
യാതയാമ* യോനിയിലായത് ഭാഗ്യം
വന്ധ്യയായ അവളിനി
നിന്റെ സന്തതികളെ
നൊന്തു  പെറ്റുകൂട്ടില്ലല്ലോ...
                                  .....ശ്രീ.....
*-ഉപയോഗശൂന്യമായ, വാർദ്ധക്യം ബാധിച്ച.22/01/2016.

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം