Poem. . Mashithandu

ഈ മഷിത്തണ്ടെന്റെ സ്വന്തം
***********************
(നാക്ക് പേർത്തതും മനം-
ചേർത്തതും മായ്കുവാൻ..
ഈ മഷിത്തണ്ട്  മാത്രമെൻ സ്വന്തം)

വക്കു പൊട്ടിയ ഹൃത്തിലെയക്ഷര
ചിത്രമെല്ലാം വെളുത്തതെന്നാകിലും
കിട്ടിയില്ലാരുമേകിയില്ല
പത്തിന്മേലു നീണ്ട വരയ്കുമേൽ പത്തുകൾ.
ശൈശവംമുതൽ കുട്ടിയായീടുന്നൊ-
രൊത്തിരികാലദൂരത്തിനുളളിലെ,
കൊച്ചുജീവിതം കെട്ടിപ്പടുക്കുവാൻ
കാത്തുകൂട്ടിയില്ലെന്റെയാ മാർക്കുകൾ.
ചില്ലുതേഞ്ഞുതേഞ്ഞങ്ങോ മറഞ്ഞെന്റെ
ചട്ടയില്ലാക്കരിനിറ സ്ലേറ്റുകൾ
പാതിപൊട്ടിരണ്ടായ കടൽചേന*
പാതിജീവിതവീഥിയിൽ നഷ്ടമായ്.
കാലമേറെ  കഴിഞ്ഞൂവിരലുകൾ
കാകളിപ്പദമെന്നോ മറന്നുപോയ്
പാതിചാരിയ വാതായനപ്പുറം
പാളിനോക്കുന്നിതായെൻ മഷിച്ചെടി**

*കടൽചേനയുടെ മുളള്
**മഷിത്തണ്ട്
                sreekumarsree.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്