Posts

Showing posts from September, 2015

poem - Khavarij

Image
ഖവാരിജ് ######## ഭൂഖണ്ഡങ്ങളിൽ നിന്നും ഭൂഖണ്ഡങ്ങൾ തേടി ഭൂഖണ്ഡങ്ങൾ  താണ്ടി അദക്ഷരരുടെ പാലായനങ്ങൾ സ്വഗേഹങ്ങളിൽ നിന്ന് സ്വദേശങ്ങളിൽ നിന്ന് സ്വ സത്വങ്ങളിൽ നിന്നും കുടിയിറക്കപ്പെടുന്നവർ വാൾ മുനമ്പുകൾ കൊണ്ട് സ്വർഗ്ഗരാജ്യം ചമയ്കുന്ന ഭൂതാവിഷ്ടരുടെ വിഡ്ഢിത്തരങ്ങൾക്ക് വില നൽകുന്നവർ.. നിറവയറിന് നിറബാല്യത്തിന് നിറയൗവ്വനത്തിന് അധിക ചുങ്കം നൽകി മരീചിക തേടി ഉരുവേറിയവർ... തിരയിളക്കങ്ങളിൽ ഗതിവേഗമില്ലാതെ കപ്പൽ ചാലുകൾ വിട്ട കപ്പിത്താനൊഴിഞ്ഞ കപ്പല്‍ നിരപ്പുകൾ കപ്പല്‍  ചൊരുക്കുകളിൽ പുളയുന്ന അടിവയറുകളിലെ ചെറു തുടിപ്പുകൾ.. കരകാണാ ചെറുകണ്ണിൽ നിറയുന്ന ഭീതികൾ.. പിന്നിട്ടുപോയ മണ്ണോർത്ത് നെടുവീർപ്പിലുലഞ്ഞു താഴ്ന്ന ചിതലരിച്ച നെഞ്ചകം കടൽ മാടി വിളിച്ചോരെ, പൈതലെ.. പ്രാണനേ അമ്മയെ സോദരജീവിയെ ഉയിരറ്റുപോയവയൊന്നിനെയും വൃഥാ കരുതാതെ കടലിന്നു കാണിക്കയേകുന്നോർ.. കരയുവാനാകാതെ കരളുറപ്പുളളവർ... ധ്വജമൊടിഞ്ഞാടിയുലയുന്ന കപ്പലിലുയിരിന്റെ കണികകൾ തുളളി ജലമൊന്നു നുകരുവാനാകാതെ കരയവെ.. ഇരുപാർശ്വവും കരിഞ്ഞമ്മയാ- മവനിയിന്നൊരുതുളളിപോലും നീരൊപ്പുവാനാകാതെയലയുക- യാണു ഖവാരിജിനെത്തേടി... ഒരു മടക്

poem - morning wishes പുലർകാല വന്ദനം

Image
പുലർകാല വന്ദനം ×××××××××××××××××. ഇമ്പം തുളുമ്പിയ ജാലങ്ങളായിരം. ചന്തംകലർത്തിയൊരുക്കി- കണിക്കേകി, അന്പോടു ഭൂമിയെ പാലിക്കുമീശനേ.. കുമ്പിടുന്നേകനേ, നിൻദയാ വായ്പിനെ. നീർത്തുളളിയൊന്നിനെ നീരായൊഴുക്കിയും രൗദ്രഭാവം  പൂണ്ടലറി- ക്കുതിക്കുന്ന നീലക്കടലി- ന്നലകളായ് മാറ്റിയും, മർത്ത്യ മനസ്സിന്റെയസ്ഥിര- ഭാവത്തെയെത്ര വിരുതിനാൽ ദൃഷ്ടാന്തമാക്കി നീ.. ചിത്തം മയക്കുന്ന ചെന്താമരയെത്ര- വൃത്തിഹീനം ചെളി പെറ്റതെന്നാ പൊരുൾ, പട്ടുവസ്ത്രം ചേര്‍ത്ത പൊൻ നൂലിഴകളോ പൊട്ടുജാലത്തിന്റെ സൃഷ്ടിയാണത്ഭുതം. കൂരിരുട്ടും പുലർ വെട്ടവും പേമാരി, മാനസമോഹനം മഞ്ഞു കണം മുതല്‍ മാനത്തെയാകെ നിറയ്കുന്ന പൊൻവെളി തൂകുന്ന സൂര്യനെ പെറ്റതും നീയെന്ന- തോർക്കുകിലെത്ര- വിചിത്രമെൻ പ്രാർത്ഥന- കേൾക്കണേയെന്നുളള രോദനം ബാലിശം!! ലോകാ സമസ്ത സുഖിനോ ഭവന്തുവെന്നാചാര്യ- ദർശനമെത്രയുമുത്തമം. ആകട്ടെ ലോകത്തിനാകെ- പ്പരക്കട്ടെ ദീനതയില്ലാത്ത വാനുറ്റ പൊന്നൊളിയ്കാവതു ചെയ്ക നാം ആവോളം ചെയ്യുക മാനവ ജന്മാവതാരം പുലരട്ടെ. മാനവൻ വാനവനെപ്പോലെയാകുക മാനസ്സം സ്വർഗ്ഗങ്ങളായി ചമയ്കുക.        sreekumarsree

spot- malayalam

poem - jeeva charithram

Image
ജീവചരിത്രം °°°°°°°°°°°°°°°° ആരംഭമായിരുന്നില്ല.. മുക്കാലും  എഴുതി കഴിഞ്ഞിരുന്നു.. ചില ഏടുകള്‍  വീണ്ടും തിരുത്തിയിരിക്കെയാണ് അവനെത്തിയത്, 'രാത്രി'! "ഞാന്‍  ഞാന്‍  മരിച്ചിട്ടില്ല സ്നേഹിതാ". ശരിയാണ്.. രാവിന്റെ  സമയമാപിനി, ഇനിയുമൊഴുകാനൊരുപാട് നാഴിക നിശയിനിയും ജീവനോടെ..! അവനെഴുതട്ടെ.. ശീർഷകം വെട്ടിയെഴുതി "ആത്മകഥ" . എഴുത്തോല നീക്കി, എഴുത്താണി നൽകി. പതിയെ  ശയ്യപൂകി രാത്രീ.. നിനക്കിതാ  ശുഭരാത്രി.   sreekumarsree 2/9/15

short note - karamana

Image
കരമനയും ഘരമുനിയും °°°°°°°°°°°°°°°°°°°°°°°°°°°°°°°° കരമന:- തിരുവനന്തപുരം  നഗരത്തില്‍  കിഴക്ക് ഭാഗത്ത്  കരമനയാറിന്റെ തീരത്തുളള സ്ഥലം. തിരുവനന്തപുരം  കന്യാകുമാരി  ദേശീയപാത യും റെയില്‍  പാതയും  കടന്നു പോകുന്നത് ഈ പ്രദേശത്ത്  കൂടിയും  കരമന നദിയെ കടന്നുമാകുന്നു. കരമന  നദി:- കേരളത്തിൽ  പശ്ചിമഘട്ടത്തിന്റെ തെക്കേ  അറ്റത്ത്  "അഗസ്ത്യാർകൂടം" മലയിലെ "ചെമ്മുഞ്ഞി" മേട്ടിൽ നിന്നുത്ഭവിച്ച് '68' കിലോമീറ്റർ ഒഴുകി  കോവളത്തിന് സമീപം പ്രശസ്തമായതും കേരളത്തിലെ  ഏക   പരശുരാമ ക്ഷേത്രമായ തിരുവല്ലം പരശുരാമ ക്ഷേത്രത്തിനു സമീപത്തുകൂടി ഒഴുകി അറബിക്കടലിൽ പതിക്കുന്നു. തിരുവനന്തപുരം  ജില്ലയിലെ  നെടുമങ്ങാട്  നെയ്യാറ്റിൻകര  തിരുവനന്തപുരം  താലുക്കുകളെ തഴുകിയൊഴുകുന്ന കരമനയാറിന്റെ  മാർഗ്ഗമദ്ധ്യ നെടുമങ്ങാട് താലൂക്കിൽ  രണ്ട് അണക്കെട്ടുകൾ (പേപ്പാറയും അരുവിക്കരയും) നദിയുടെ  ഗതിയ്ക് തടയണ തീർക്കുന്നുണ്ട്. ഇതില്‍  തിരുവനന്തപുരത്ത്  നിന്നു  13 കിലോമീറ്റർ  അകലെയുള്ള  അരുവിക്കര  ഡാം  ആണ് തിരുവനന്തപുരം  നഗരത്തിന്റെ കുടിവെള്ള  സംഭരണി.  തിരുവിതാംകൂർ രാജാവിന്റെ  സഹായത്തോടെ  ബ്രിട്ടീഷ്കാർ  പണികഴിപ്പിച്ച