Poem - mazhayormakal

മഴയോർമ്മകൾ.
°°°°°°°°°°°°°°°°°°°°°
ചേമ്പിലയിൽ മാനത്തുകണ്ണികൾ
പരക്കം പായാനിടം തേടിയതാണെന്റെ മഴയോർമ്മ.
സൈക്കിള്‍ ടയർകൊണ്ട്
വയൽ വരമ്പുകളിലൂടെ
മഴയ്ക്കൊപ്പമൊരു മാരത്തൺ,
ചേട്ടനെപ്പറ്റിയതാണെന്റെയോർമ്മ.
മഴതീർത്ത നിമിഷകുമിളകൾ
പൊട്ടുന്നത് തന്നെയാണ്
കുഞ്ഞനുജത്തിയുടെ കണ്ണിലെ മഴ.
ജാലകത്തിനിപ്പുറം മഴയ്ക്കൊപ്പമൊരു മൂളിപ്പാട്ട്,
ചേച്ചിയുടെ മഴക്കാഴ്ചകൾ.
വലത് കാൽമുട്ടുകൾ തടവിത്തടവി
കാജാബീഡിപ്പുകയിൽ അലസം
ചിത്രരചന നടത്തുന്നു അച്ഛന്‍.
കാക്കിട്രൗസ്സറിന്റെ ഈറൻ  നോക്കി
ആകാശത്തിലെ  ഇനിയും പെയ്യാത്ത
കരിമേഘങ്ങളെ നോക്കി അമ്മ,
അമ്മ മാത്രം നെടുവീർപ്പിട്ടുകൊണ്ടിരിക്കുന്നുണ്ട്
വടക്കിനിപ്പടിയിലിപ്പൊഴും.
Sreekumarsree . 10/5/2015

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്