Spot - malayalam
വിശന്നു കരയുന്ന കുഞ്ഞിന് ഭക്ഷണം നൽകാൻ അച്ഛന് പണം വേണം. അവന് മുന്നില്‍ പണം നേടുന്നതിന്റെ അർത്ഥമില്ലായ്മയെ കുറിച്ച് പ്രസംഗിച്ചാൽ വിശപ്പ് മാറുമോ.. ആദർശം പറയുന്നവൻ സമ്പാദ്യഹീനനെങ്കിൽ ഉളളവനിൽ നിന്ന് ഭിക്ഷ തെണ്ടിയായിരിക്കും ഭക്ഷിക്കുന്നത്. ദാനം നൽകിയവന് ധനമില്ലെങ്കിൽ അവനെങ്ങിനെ അത് (ഭക്ഷണരൂപത്തിലോ മറ്റോ) നൽകുന്നത്?.
ആദർശം വിശപ്പടക്കിയതായി ലോകത്തിലൊരിടത്തും കേട്ടികേൾവിപോലുമില്ല. സമ്പത്ത് ഇന്നത്തെ സാമൂഹികാവസ്ഥയിൽ അനിവാര്യമാണ്.. പക്ഷേ അതുണ്ടാക്കിയെടുക്കുന്ന മാർഗ്ഗം സുതാര്യവും സംശുദ്ധവുമായിരിക്കണം..
മനുഷ്യന്റെ ധന ആവശ്യങ്ങൾക്കു മുന്നില്‍ പകരം വയ്ക്കാന്‍ ഒരു തത്വശാസ്ത്രത്തിനും ഇന്നുവരെ കഴിഞ്ഞിട്ടില്ല. ( ഈ പ്രായോഗിക തത്വം അംഗീകരിച്ച ഒരു തത്വജ്ഞാനിയേ ഉണ്ടായിട്ടുളളൂ അത് ശ്രീ. വിവേകാനന്ദനാണ്. ഭിക്ഷ തെണ്ടാതെ അദ്ധ്വാനിച്ച് ജീവിക്കണമെന്ന് സന്ന്യാസി സമൂഹത്തോടും അദ്ദേഹം ആഹ്വാനം ചെയ്തു ). അതിനാല്‍ ആവതുളള കാലം നന്നായി നമുക്ക് അദ്ധ്വാനിച്ച് ജീവിക്കാം. മിച്ചമുളളത് സമ്പാദിക്കാം. അതിലൂടെ നമ്മുടെ കുടുംബവും അതുവഴി രാഷ്ട്രവും അഭിവൃത്തിപ്പെടട്ടെ...
Comments