Poem- vishu chinthakal


വിഷുപുലരിയിലെ ചിന്തകള്‍
`````````````````````````````````
ഗോപികാവസന്തം തേടിയ കണ്ണന്റെ
ഓടക്കുഴൽ  വിളി കേട്ടതുണ്ടോ...
കൂടെ കുറുകിയിണങ്ങി പിണങ്ങിയ
കാമിനി രാധയെങ്ങാനുമുണ്ടോ...
പ്രേമസുഗന്ധങ്ങൾ വാരിപ്പുതച്ചൊരാ
വൃന്ദാവന സന്ധ്യയെങ്ങുപോയി..
കൂട്ടരെകൂട്ടിയാകുട്ടി കുസൃതികകൾ
കാട്ടിയ കാർമുകിലെങ്ങുപോയി
കാളിയ കാരാളമപ്പാടെ തിങ്ങിയ
കാളിന്ദിയാരിനി കാത്തുവയ്കും
രാക്ഷസമേഘങ്ങൾ തീമാരിതിർക്കുമ്പോൾ
ആരിനി ഗോവർദ്ധനം പിടിക്കും,
ആരെന്റെ പൈക്കളെയോമനിക്കും.
കംസവധംചെയ്ത കണ്ണനിനിയെന്ന്
ഖഡ്ഗികന്മാരെയും നിഗ്രഹിക്കും,
എന്റെ സോദരിക്കായിരം വസനമേകും.
നീചനല്ലാത്തവൻ! കാട്ടാളനെയ്തൊരാ-
കാരിരുമ്പമ്പിനാൽ ഭൂതലം വിട്ടു നീ
പോകുവതെങ്ങിയാണ് കണ്ണാ.

(ഈ പ്രപഞ്ചത്തിന്റെ നായകനെ.. നീ കേവലം  ഒരമ്പിനാൽ അവസാനിച്ചുവെന്നോ... ഇല്ല നീയിവിടെവിടെയോ.......)
        Sreekumar Sree

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്