Poem - pizhakkatha pizha

പിഴയ്കാത്ത പിഴ
✝✝✝✝✝✝✝✝✝✝
അക്കല്ദാമയിലെ പുഷ്പങ്ങൾ
ചുവപ്പു നിറവും ത്യജിച്ചല്ലോ..
പുലർകോഴി ഒരുവട്ടം പോലും
കൂകാതിരിക്കാനാണ് ശ്രമിച്ചത്.
ഓരോ പരിത്യജിക്കലിനും
പത്തു വെളളിക്കാശു വീതം.
പുലരുന്നത്  വരെ നീയക്ഷമനായിരുന്നു.
മുപ്പത് വെള്ളിയെണ്ണാനുളള അക്ഷമ.
യൂദാസ്  നീയാണ് പരമസത്യം. . നിന്റെ  ഓരോ  കുമ്പസാരത്തിന് പോലും  നിന്റെ  വിവേകശൂന്യമായ ആർത്തി വിലതൂക്കി നോക്കുന്നു. . പക്ഷെ  നിന്റെ  വിലയിപ്പൊഴും
വെളളിക്കാശുകളാണ്
സ്വർണ്ണക്കാശുകളല്ല..
നീ വിറ്റ സത്യത്തിന്റെ പ്രതിഫലം   മുപ്പതു വെളളിക്കാശുകൾ
നിന്നെ  വിറ്റവന് കറുത്ത  തൂക്കം.
നിന്റെ  സ്വസ്ഥതയ്കുമേൽ
അഗ്നിച്ചിറകുളള ശലഭങ്ങള്‍,
വില തന്നവന്റെ ആരാമത്തിലോ...
ആ പൂക്കള്‍ മഞ്ഞനിറം പൂണ്ടിരിക്കുന്നു
അവന്റെ  ആകാശം നീലമല്ലായിരുന്നല്ലോ..
എന്നിരിക്കലും പന്ത്രണ്ടിലൊരുവനേ
നീയത് ചെയ്തല്ലോ. .
നിനക്കെങ്ങിനെ
ഇത്ര മധുരമായി ചുംബിക്കാനായി..
നിന്റെ  ചുംബനമേറ്റുവാങ്ങിയ
ആ കവിളുകളിലൂടൊലിച്ചിറങ്ങിയ
കണ്ണുനീര്‍  നിനക്കുകൂടിയായിരുന്നല്ലോ...

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്