Poem - Bonsai Tree

ബോൺസായി വൃക്ഷം
`````````````````````````````````
വർണ്ണങ്ങൾ വറ്റി
പഴകി കേടായ
കാതൽ കറുത്ത
വടവൃക്ഷം...
ഫലമേതുമില്ലാതെ
തണലേകാനാകാതെ
എന്റെ  രാജ്യത്തെ
ജനാധിപത്യം...
വേരുകളിലെ
ചോരയോട്ടം നിലച്ച്
തായ്ത്തടിയുടെ
നീരു വറ്റി
അരിഞ്ഞൊതുക്കിയ
ശിഖരങ്ങളുമായി..
പുഴുവരിച്ച്,
മർമ്മരമുണ്ടാക്കാത്ത
ഇലകളുമായി..
ഒരു കൂറ്റൻ ബോൺസായി.
ചെറു  ലതയ്കുപോലും
പടർന്നേറാൻ
പ്രാപ്യമല്ലാത്ത
ഒരരുമ വൃക്ഷം.
പരിപാലനമില്ലാത്ത
പരിലാളനമില്ലാത്ത
പരിവർത്തനമില്ലാത്ത
എന്റെ രാജ്യത്തെ
ജനാധിപത്യം..

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്