Posts

Showing posts from April, 2015

Poem - Bonsai Tree

Image
ബോൺസായി വൃക്ഷം ````````````````````````````````` വർണ്ണങ്ങൾ വറ്റി പഴകി കേടായ കാതൽ കറുത്ത വടവൃക്ഷം... ഫലമേതുമില്ലാതെ തണലേകാനാകാതെ എന്റെ  രാജ്യത്തെ ജനാധിപത്യം... വേരുകളിലെ ചോരയോട്ടം നിലച്ച് തായ്ത്തടിയുടെ നീരു വറ്റി അരിഞ്ഞൊതുക്കിയ ശിഖരങ്ങളുമായി.. പുഴുവരിച്ച്, മർമ്മരമുണ്ടാക്കാത്ത ഇലകളുമായി.. ഒരു കൂറ്റൻ ബോൺസായി. ചെറു  ലതയ്കുപോലും പടർന്നേറാൻ പ്രാപ്യമല്ലാത്ത ഒരരുമ വൃക്ഷം. പരിപാലനമില്ലാത്ത പരിലാളനമില്ലാത്ത പരിവർത്തനമില്ലാത്ത എന്റെ രാജ്യത്തെ ജനാധിപത്യം..

Spot - malayalam

Image
എന്റെ ദൈവമേ എന്റെ ഹൃദയത്തെയും അതുപോലെ നിർമ്മലമാക്കേണമേ

Photo of vishu

Image
വിഷു  പക്ഷി

Spot - malayalam

Image
വിശന്നു  കരയുന്ന കുഞ്ഞിന് ഭക്ഷണം നൽകാൻ  അച്ഛന് പണം വേണം. അവന്  മുന്നില്‍  പണം നേടുന്നതിന്റെ അർത്ഥമില്ലായ്മയെ കുറിച്ച് പ്രസംഗിച്ചാൽ വിശപ്പ്  മാറുമോ.. ആദർശം പറയുന്നവൻ സമ്പാദ്യഹീനനെങ്കിൽ ഉളളവനിൽ നിന്ന്  ഭിക്ഷ  തെണ്ടിയായിരിക്കും ഭക്ഷിക്കുന്നത്. ദാനം നൽകിയവന് ധനമില്ലെങ്കിൽ അവനെങ്ങിനെ അത്  (ഭക്ഷണരൂപത്തിലോ മറ്റോ) നൽകുന്നത്?. ആദർശം വിശപ്പടക്കിയതായി ലോകത്തിലൊരിടത്തും കേട്ടികേൾവിപോലുമില്ല. സമ്പത്ത് ഇന്നത്തെ സാമൂഹികാവസ്ഥയിൽ അനിവാര്യമാണ്.. പക്ഷേ  അതുണ്ടാക്കിയെടുക്കുന്ന മാർഗ്ഗം  സുതാര്യവും  സംശുദ്ധവുമായിരിക്കണം.. മനുഷ്യന്റെ ധന ആവശ്യങ്ങൾക്കു മുന്നില്‍  പകരം  വയ്ക്കാന്‍  ഒരു തത്വശാസ്ത്രത്തിനും ഇന്നുവരെ കഴിഞ്ഞിട്ടില്ല. ( ഈ പ്രായോഗിക തത്വം അംഗീകരിച്ച ഒരു തത്വജ്ഞാനിയേ ഉണ്ടായിട്ടുളളൂ അത് ശ്രീ. വിവേകാനന്ദനാണ്. ഭിക്ഷ  തെണ്ടാതെ അദ്ധ്വാനിച്ച് ജീവിക്കണമെന്ന്  സന്ന്യാസി  സമൂഹത്തോടും  അദ്ദേഹം ആഹ്വാനം ചെയ്തു ). അതിനാല്‍  ആവതുളള കാലം നന്നായി  നമുക്ക്  അദ്ധ്വാനിച്ച്  ജീവിക്കാം.  മിച്ചമുളളത് സമ്പാദിക്കാം. അതിലൂടെ നമ്മുടെ  കുടുംബവും അതുവഴി  രാഷ്ട്രവും  അഭിവൃത്തിപ്പെടട്ടെ...

Spot - malayalam

Image

Poem- vishu chinthakal

Image
വിഷുപുലരിയിലെ ചിന്തകള്‍ ````````````````````````````````` ഗോപികാവസന്തം തേടിയ കണ്ണന്റെ ഓടക്കുഴൽ  വിളി കേട്ടതുണ്ടോ... കൂടെ കുറുകിയിണങ്ങി പിണങ്ങിയ കാമിനി രാധയെങ്ങാനുമുണ്ടോ... പ്രേമസുഗന്ധങ്ങൾ വാരിപ്പുതച്ചൊരാ വൃന്ദാവന സന്ധ്യയെങ്ങുപോയി.. കൂട്ടരെകൂട്ടിയാകുട്ടി കുസൃതികകൾ കാട്ടിയ കാർമുകിലെങ്ങുപോയി കാളിയ കാരാളമപ്പാടെ തിങ്ങിയ കാളിന്ദിയാരിനി കാത്തുവയ്കും രാക്ഷസമേഘങ്ങൾ തീമാരിതിർക്കുമ്പോൾ ആരിനി ഗോവർദ്ധനം പിടിക്കും, ആരെന്റെ പൈക്കളെയോമനിക്കും. കംസവധംചെയ്ത കണ്ണനിനിയെന്ന് ഖഡ്ഗികന്മാരെയും നിഗ്രഹിക്കും, എന്റെ സോദരിക്കായിരം വസനമേകും. നീചനല്ലാത്തവൻ! കാട്ടാളനെയ്തൊരാ- കാരിരുമ്പമ്പിനാൽ ഭൂതലം വിട്ടു നീ പോകുവതെങ്ങിയാണ് കണ്ണാ. (ഈ പ്രപഞ്ചത്തിന്റെ നായകനെ.. നീ കേവലം  ഒരമ്പിനാൽ അവസാനിച്ചുവെന്നോ... ഇല്ല നീയിവിടെവിടെയോ.......)         Sreekumar Sree

Poster - malayalam

Image

Poem - pizhakkatha pizha

പിഴയ്കാത്ത പിഴ ✝✝✝✝✝✝✝✝✝✝ അക്കല്ദാമയിലെ പുഷ്പങ്ങൾ ചുവപ്പു നിറവും ത്യജിച്ചല്ലോ.. പുലർകോഴി ഒരുവട്ടം പോലും കൂകാതിരിക്കാനാണ് ശ്രമിച്ചത്. ഓരോ പരിത്യജിക്കലിനും പത്തു വെളളിക്കാശു വീതം. പുലരുന്നത്  വരെ നീയക്ഷമനായിരുന്നു. മുപ്പത് വെള്ളിയെണ്ണാനുളള അക്ഷമ. യൂദാസ്  നീയാണ് പരമസത്യം. . നിന്റെ  ഓരോ  കുമ്പസാരത്തിന് പോലും  നിന്റെ  വിവേകശൂന്യമായ ആർത്തി വിലതൂക്കി നോക്കുന്നു. . പക്ഷെ  നിന്റെ  വിലയിപ്പൊഴും വെളളിക്കാശുകളാണ് സ്വർണ്ണക്കാശുകളല്ല.. നീ വിറ്റ സത്യത്തിന്റെ പ്രതിഫലം   മുപ്പതു വെളളിക്കാശുകൾ നിന്നെ  വിറ്റവന് കറുത്ത  തൂക്കം. നിന്റെ  സ്വസ്ഥതയ്കുമേൽ അഗ്നിച്ചിറകുളള ശലഭങ്ങള്‍, വില തന്നവന്റെ ആരാമത്തിലോ... ആ പൂക്കള്‍ മഞ്ഞനിറം പൂണ്ടിരിക്കുന്നു അവന്റെ  ആകാശം നീലമല്ലായിരുന്നല്ലോ.. എന്നിരിക്കലും പന്ത്രണ്ടിലൊരുവനേ നീയത് ചെയ്തല്ലോ. . നിനക്കെങ്ങിനെ ഇത്ര മധുരമായി ചുംബിക്കാനായി.. നിന്റെ  ചുംബനമേറ്റുവാങ്ങിയ ആ കവിളുകളിലൂടൊലിച്ചിറങ്ങിയ കണ്ണുനീര്‍  നിനക്കുകൂടിയായിരുന്നല്ലോ...