Poem - Ente rajyam
എന്റെ രാജ്യം
°°°°°°°°°°°°°°°°°°°
ഞാനൊരു രാജ്യം പണിഞ്ഞിരിക്കുന്നു..
ആവശ്യ ജാലവും
തീർത്തിരിക്കുന്നു
ഇനിയീ രാജ്യത്തെ നല്ലവരായ
ജനങ്ങളുടെ സുരക്ഷയ്ക്
ഒരു ഭരണകൂടം വേണം..
അതിനത്യന്താവശ്യം
ഒരു മന്ത്രിസഭ വേണം...
വരിക, ആദ്യ ഊഴം തേടി..
മന്ത്രി പുംഗവർ ഇരുപതാകാം
അക്ഷര വിവേകമൊട്ടുമേ പാടില്ല.
നായരും നാടാനും നാലുവീതം
തീയ്യനും തണ്ടാനും നാലുവീതം
മേത്തനും നസ്രാണീം നാലുവീതം
ഹരിജനിൽ നാലു കുറഞ്ഞേകൂടാ
വനിതയും വേണമേ മൂന്ന് കൃത്യം
പൊട്ടനും ചട്ടനുമായി നാല്
അണ്ടനും കോടനുമായി നാല്
പിന്നെയുമായിരം പഞ്ഞജാതി
പണ്ടുപകാരികളായവരുണ്ടുപോൽ
മെത്രാനും മിത്രജൻ തമ്പിക്കുമാകണം
എങ്കില്‍ ഇമാം ചൂണ്ടുമിഷ്ടനുമാകണം.
ചൂട്ടു പിടിച്ചവനിക്കിളിയിട്ടവൾ
ചൂലു പിടിച്ചവൻ
ചോര കുടിച്ചവൻ
കൈകളുയർത്തിയോൻ
കാവി പുതച്ചവൻ
സർവ്വം ത്യജിച്ചവൻ
സർവ്വതും ചുട്ടവൻ.
ഇത്രയുമല്ലപോൽ ആർത്തികിളിർത്തവർ
അക്ഷമരങ്ങനെ നിൽക്കുന്ന നേരത്ത്
സത്യമതൊന്നു ഞാന്‍
കണ്ടു സഹജരേ,
എത്ര മനോഹരമെത്ര പുണ്യം
നമ്മളെത്ര മഹത്തുക്കൾ
പ്രത്യുപകാരികൾ....
Sreekumar sree /12th March 2015.
Comments