കാവും കുളവും

എന്റെ മിക്ക കഥകളിലും കവിതയിലുമെല്ലാം ഒരു കാവ് അല്ലെങ്കിൽ ഒരു വിശ്വാസത്തിന്റെയോ അന്ധവിശ്വാസത്തിന്റെയോ പശ്ചാത്തലം കടന്നു വരുന്നതിന് കാരണം ഈ കാവാണ്... ഇതിനെ ചുറ്റിപ്പറ്റി കുഞ്ഞുന്നാളിൽ കേട്ടുവളർന്ന മനസ്സില്‍ പതിഞ്ഞു പോയ ഭയപ്പെടുത്തുന്ന, ഒരുതരം അടിമപ്പെടുത്തുന്ന വികാരങ്ങളെ പ്രായമായപ്പോൾ ക്രമപ്പെടുത്താൻ ശ്രമിക്കുന്ന ചിന്തകളാണ് ആ സൃഷ്ടികള്‍. എന്നിരിക്കലും ഈ കാവ് എന്റെ കുട്ടിക്കാലത്തിന്റെ ഭാഗം കൂടിയാണ്. ..ഞാനിതിനെ ഒരുപാട് സ്നേഹിക്കുന്നു. .... കാലക്രമേണ വലിപ്പവും പൊലിപ്പവും കുറഞ്ഞു പോയെങ്കിലും ഇപ്പോഴും ഇത് നിലനിൽക്കുന്നു. ഇത് എന്റെ അമ്മമ്മയുടെ കുടുംബത്തിലെ കാവാണ് ഇപ്പോള്‍ ഇതിന്റെ ഉടമസ്ഥത ഒരു ഇളയ അമ്മാവനും... പൂജയും കുരുതിയും ( മൃഗബലിയല്ല പ്രതീകാത്മകം) നടത്തുന്നുണ്ട്.. സമീപത്ത് ഒരു കുളവുമുണ്ട്.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്