Poem - karagruhathile kutty
കാരാഗൃഹത്തിലെ കുട്ടി. ################### അമ്മ പറഞ്ഞ കുഞ്ഞുനക്ഷത്രങ്ങൾ. വെളളിത്തിരപോലുളള മേഘങ്ങള്‍ മഞ്ഞുപെയ്യുന്ന മഞ്ഞണി രാവുകള്‍.. മാമ്പൂവിന്റെ മധുമണമൂറുന്ന കാറ്റ് ഒന്നുമൊന്നും കാണാനായില്ലെനിക്ക് ആകെയുള്ള താക്കോല്‍ ദ്വാരത്തിലൂടെ ഞാന്‍ കണ്ട വെളളവട്ടത്തിന് ചന്ദ്രനെന്നാണ് പേരെന്നോ..? കണ്ണുചിമ്മിയടഞ്ഞ വെളളിവെട്ടം സൂര്യനാണന്നോ... എങ്കില്‍ ഇരവും പകലും വെട്ടങ്ങളുടെ ഏറ്റകുറച്ചിൽ മാത്രമോ?. എങ്കിലീ കാരാഗൃഹമാണ് സ്വർഗ്ഗം ഇവിടെ വായുദ്വാരത്തിന് താഴെ എന്റ അമ്മയുണ്ടല്ലോ... Sreekumar sree / 25.3.15