Poem - swasthy
സ്വസ്തി
°°°°°°°°°
നിലാവിന്റെ അകിടു
ചുരന്നു തീരുംവരെ
സാഗര തീരത്ത്
തിരയൊത്ത് സല്ലപിച്ചു....
രാത്രി കനത്തപ്പോൾ
ഏകനായിപ്പോയി..
നേരിനും നേരുണ്ടെന്ന്
കടൽക്കാറ്റു ചെവിയിലോതി.
കളവിനു നിറമുണ്ടെന്നും.
പ്രാപ്പിടിയനും
ഉറക്കമിളച്ചിരിക്കുന്നു.
പഴന്തുണിപ്പൊതിയിൽ
ജീവനിപ്പോഴും
കിതപ്പാറ്റുന്നുണ്ട്.
നിശവെളുക്കാതിരിക്കാൻ
കൂമൻ കൂകിക്കേഴുന്നു.
ചാവാലി നായ്കൾ
ജഡരാഗ്നി പൊരുത്തി,
തീ കാഞ്ഞു കിടന്നു.
കാറ്റ് കടൽശംഖിന്റെ
ചീഞ്ഞ നാറ്റത്തിനൊപ്പം
പിന്നെയുമോർമ്മിപ്പിച്ചു,
പുതിയ പ്രഭാതമരുത്;
ജീർണ്ണ വസ്ത്രമുരിയണം,
കുളിച്ചു കേറണം...
ഇനിയാകണം സ്വസ്തി
ഇനി സ്വസ്തി സ്വസ്തി. ..
Sreekumar sree/ 30/1/15, 9.30pm.
Comments