Poem malayalam

#എറിയാനെടുത്_അക്ഷരങ്ങൾ

എറിയാനെടുത്ത  കല്ലുകൾ
ഏറുനിലങ്ങളിൽ വീണുകിടന്നു
പിന്നെപ്പൊഴോ മറ്റൊരാൾ...
കൈകൾ പലതുമാറിയേറുകഴിഞ്ഞും
പാഴിടങ്ങളിൽ വീണുടഞ്ഞുമവ
വെള്ളാരംകല്ലുകളായും പിന്നെ
മണൽത്തരികളായുമവതരിച്ചു..!

എറിയാനെടുത്ത അക്ഷരങ്ങൾ
കൂട്ടിച്ചേർത്തും  കൂട്ടിക്കുഴച്ചും
വലിയവാക്കുകളായി പരിണമിച്ചു
ദൃഢമായവ നിഘണ്ടുക്കളിലിടംതേടി
ഭയപ്പെടുത്തിയും ഘോരമുറഞ്ഞും
നിത്യമലോസരപ്പെടുത്തുന്നു...
വാവിട്ടയക്ഷരങ്ങൾ
കൂട്ടുചേർന്ന ശത്രുക്കൾ.
                    #ശ്രീ

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്