ഒറ്റമുറി

ഒറ്റമുറി(മിനിക്കഥ)

കുഞ്ഞിപ്പാലു ജീവിതം തുടങ്ങിയത് ഒരു ഒറ്റമുറി വീട്ടിലായിരുന്നു. കാലം മാറിയപ്പോൾ, സഹോദരങ്ങൾ ഉപേക്ഷിച്ച അമ്മയെ നോക്കാൻ ആ വീടിനോട് ഒരു ചായ്പ് കൂടി പണിയേണ്ടിവന്നു. കർത്താവിന്റെ അനുഗ്രഹത്താൽ രണ്ടു കുഞ്ഞുങ്ങൾ പിറന്നപ്പോൾ മറ്റൊരു മുറി കൂടി. മക്കൾ വളർന്നു. അവർക്ക് സ്വകാര്യത വേണമെന്ന് തോന്നിയപ്പോൾ, കർത്താവ് അനുഗ്രഹിച്ച് മൂന്നുമുറികളുള്ളൊരു വീട് നൽകി.

പിന്നെ അമ്മയെ കർത്താവ് തിരികെ വിളിച്ചു. കൂടുതൽ ആവശ്യങ്ങൾക്കുള്ള ഇടം അവശേഷിപ്പിക്കാതിരിക്കാനാവാം!

കാലം പിന്നെയും കടന്നുപോയി. കുഞ്ഞിപ്പാലുവിന്റെ കെട്ട്യോളും യാത്രയായി. കുഞ്ഞിപ്പാലു വീണ്ടുമൊരു ഒറ്റമുറിയിൽ തനിച്ചായി.

ഇന്നലെയാണ് മക്കൾ അയാളെ ആ വൃദ്ധസദനത്തിലെത്തിച്ചത്. അവിടെയും കിട്ടിയത് ഒരു ഒറ്റമുറി.

Comments

Popular posts from this blog

തൊഴിൽനികുതി, എന്ത് എന്തിന്

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?