പ്രണയകാണ്ഡം


കുന്നിന്റെ 
നെറുകയിൽ വെച്ച് 
അവളവനോട് ചോദിച്ചു...
ഞാനിവിടുന്ന് 
പറക്കുവാൻ പോകുന്നു..
പോരുന്നോ...?

ശലഭച്ചിറകുകൾ 
പ്രണയത്തിനേയുള്ളൂ
ശരീരത്തിലില്ല..
താഴെവീണു മൃതിയടയും 
ഞാനില്ലെന്നവൻ..?

ഞാൻ "മൃതിയടഞ്ഞാൽ
നീയെങ്ങനെ കുന്നിറങ്ങും.."
പ്രണയിനിയുടെ ജിജ്ഞാസ..!!

അവനടുത്തുള്ള
 പ്രണയജോഡികളെ
അവൾക്കു കാട്ടിക്കൊടുത്തു..

"അവിടെയുമൊരു
കാല്പനിക കാമുകൻ
പറക്കാനൊരുങ്ങുന്നു.. 
ബാക്കിയാകുന്നവളുമായി
ഞാനീ കുന്നിറങ്ങാം..."
 
അനന്തരം ഇരുവരും 
കേവലനിരാശയോടെ
പ്രണയത്തിന്റെ
മലയിറങ്ങിപ്പോയി
വർത്തമാനത്തിലേക്ക്.
©️reserved 

Comments

Popular posts from this blog

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?

കാളകൾ ഒരു പഠനം