ഭ്രാന്ത്...


ഭ്രാന്താണ് ഈ ലോകത്തിന്,
അല്ലെങ്കിൽ എനിക്ക്.
ജനനം ആഘോഷിക്കുന്നവർ
മരണത്തെ ഭയക്കുന്നു;
മരണം ഉറപ്പാണെന്നറിഞ്ഞിട്ടും
നാളെക്കായി പണിയുന്നു..

നിഴലുകളെ സത്യമായി കരുതി
വെളിച്ചത്തെ ചോദ്യം ചെയ്യുന്നു;
കാലത്തിന്റെ ഒഴുക്കിൽ 
കുമിളകളായ ജീവിതം
ശാശ്വതമെന്ന് വ്യാമോഹിക്കുന്നു.

ഞാൻ കണ്ടത്
വന്നതെല്ലാം പോകുമെന്ന നിയമം;
ലോകം കാണുന്നത്,
പോകുന്നതെല്ലാം 
സ്വന്തമാക്കാമെന്ന സ്വപ്നം.

ഭ്രാന്താണ് ഈ ലോകത്തിന്,
അല്ലെങ്കിൽ എനിക്ക്.
കാരണം,
ഞാൻ എന്നെ അന്വേഷിക്കുമ്പോൾ
അവർ എന്നെ നഷ്ടപ്പെട്ടവനെന്ന് വിളിക്കുന്നു;
അവർ അവരെ നഷ്ടപ്പെടുത്തുമ്പോൾ
ലോകം അതിനെ 
വിജയമെന്ന് വിളിക്കുന്നു.

ഒടുവിൽ,
ആരുടേതാണ് ഭ്രാന്തെന്ന്
ഒരുകാലവും വിധിക്കുന്നില്ല
കാരണം,
സത്യത്തിനും മിഥ്യയ്ക്കുമിടയിൽ
ജീവിതം തന്നെയൊരു ഭ്രാന്താലയമാണ്.

ഓരോരുത്തരും 
അവരരുടെ ഭ്രമണങ്ങളെ
യാഥാർത്ഥ്യമെന്നാക്കി
അൽപനേരം വസിക്കുന്നു.
പിന്നെ നിശ്ശബ്ദമായി 
മടങ്ങിപ്പോകുന്നു,
എന്നിട്ടും......
Sreekumar Sree ✍️

Comments

Popular posts from this blog

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?

കാളകൾ ഒരു പഠനം