ചരിത്രത്തിലില്ലാത്ത കഴുത


മണലാരണ്യ ചൂടിൽ ഉരുകി,
പരിണാമ വഴികൾ ഒതുക്കി,
മൗനമായ് നീങ്ങിയ കാലമേറെ,
മർത്യഭാരങ്ങൾ പേറിയ ജന്മം.
ബുദ്ധിശൂന്യനെന്നു പേരുറച്ചു...

ചേർത്തുവെച്ചതത്രയും 
പരിഹാസപ്പേരുകൾ.
എങ്കിലും നിൻ ശാന്തമാം കണ്ണുകളിൽ,
എഴുതപ്പെടാത്തൊരു 
ബുദ്ധിയുണ്ടായിരുന്നു.
യന്ത്രക്കരുത്തിന്റെ 
വേഗതയാർന്നീ ലോകം,
നിന്നെ മറന്നു 
കുതിച്ചു പായുമ്പോൾ,
ഇന്നിന്റെ അവിഭാജ്യക്കൂട്ടിൽ 
ഇടമില്ലാതെ,
അതിജീവനത്തിനായ് 
നീ അലയുന്നു.
വംശനാശത്തിൻ നിഴലുകൾ 
വീഴുന്നീ വഴിയിൽ,
ചോദ്യചിഹ്നമായ് മാറുന്നു 
നിന്റെ നാളെകൾ.
എങ്കിലും 
വികസന ചരിത്ര താളുകളിൽ,
നിന്റെ കാൽപ്പാടുകൾ മായാതെ കിടപ്പുണ്ട്..
കാണാത്തതാണേവരും.

Comments

Popular posts from this blog

തൊഴിൽനികുതി, എന്ത് എന്തിന്

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?