ഞാനധികം 
സംസാരിക്കുന്നതാണോ
നിന്റെ പരാതി?
എങ്കിൽ കേൾക്കൂ..,
ഓരോ വാക്കും
എന്റെ ഉള്ളിൽ 
പൊട്ടിപ്പൊളിയുന്ന
മിണ്ടാതിരുന്ന സത്യങ്ങൾ 
തന്നെയാണ്…

ഞാൻ സംസാരിക്കുന്നത്
ശബ്ദമല്ല,
ഒരു രക്ഷപ്പെടലാണ്..
എന്റെ തന്നെ ആഴങ്ങളിൽ നിന്ന്
എന്നെ ഞാൻ തിരികെ വിളിക്കുന്ന ശബ്ദങ്ങൾ.

ഒരു ദിവസം ഞാൻ
നിശ്ശബ്ദനായാൽ,
തീരുമാനം ആയിരിക്കില്ലത്,
തോൽവിയായിരിക്കും…

അന്ന്,
വാക്കുകൾ മരിക്കുകയല്ല,
ഞാനാണ് മന്ദഗതിയിൽ
അവയുടെ കൂടെ അണഞ്ഞുപോകുക…

നീ കേൾക്കാത്ത
ആ മൗനത്തിനകത്ത്,
നിലവിളികൾക്ക് പോലും
ഇടമില്ലാത്ത ഒരു ഇരുട്ടുണ്ട്…

അതുകൊണ്ട്,
എന്റെ സംസാരങ്ങളെ
ഒരലോസരമായി കാണരുത്,
അത് ഞാൻ ഇപ്പോഴും
ജീവിച്ചിരിക്കുന്നതിന്റെ തെളിവാണ്…

കാരണം,
എന്റെ നിശ്ശബ്ദത
മരണത്തേക്കാൾ ഭീകരമായിരിക്കും…
Sree

Comments

Popular posts from this blog

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?

poem - morning wishes പുലർകാല വന്ദനം