വിഷയദാമ്പത്യം


വാക്കുകൾ തീർന്നപ്പോൾ
അവർ അപശബ്ദമുയർത്തി
നിശ്ശബ്ദതയുടെ ആഴം
അവരെ ഭയപ്പെടുത്തി.

ശൂന്യതയുടെ ഇടവേളകളിൽ
അർത്ഥം ജനിക്കേണ്ടിടത്ത്,
അവർ വഴക്കുകൾ വിതച്ചു,
കാറ്റിൻ തുമ്പിൽ പോലും 
നാവിനാൽ കടുംകെട്ടുകൾ കെട്ടി.

ചെറിയ ചിറകുള്ള കാര്യങ്ങളെ
ഗരുഡനെപ്പോലെ പറത്തി,
തങ്ങളുടെ ഉള്ളിലെ പ്രശ്നങ്ങളെ
പുറംലോകത്ത് പരത്താൻ.

അവർക്ക് വിഷയം വേണ്ടായിരുന്നു
വഴക്കിന്റെ ചൂട് മതി;
അതിൽ തന്നെയാണ്
അവരുടെ സ്വയം ന്യായം
വിഷവും...

നിശ്ശബ്ദത കേൾക്കാൻ കഴിയാത്തവർ
ശബ്ദത്തെ ആയുധമാക്കുന്നു;
വിഷയദാരിദ്ര്യം
അവരുടെ ആത്മാവിന്റെ
പച്ചയായ പ്രതിബിംബം.


Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

എക്സിറ്റ് പോൾ

poem - morning wishes പുലർകാല വന്ദനം