ദ്വന്ദം

 ഓരോ കണ്ണുനീരിലും 
ഒരു കഥയുണ്ടാകും
വേദനയുടെ ഭാഷമല്ല
അസ്തിത്വത്തിന്റെ 
അടയാളമാണത്...
മനുഷ്യൻ അനുഭവങ്ങളുടെ 
സമാഹാരമെങ്കിൽ,
കണ്ണുനീർ അതിന്റെ സാരമാണ്

ജീവിതം 
ഹൃദയത്തിലൂടെ ഒഴുകുന്ന
നിശ്ശബ്ദ സത്യധാരയാണ്.
നഷ്ടവും നേട്ടവും,
സുഖവും ദുഃഖവും,
ബന്ധവും വിരഹവും,
ഇങ്ങനെ നനാവിധ
ദ്വന്ദങ്ങളാൽ തീർന്ന 
ലോകത്തിൽ
ആത്മാവ് തേടുന്ന സമത്വത്തിന്റെ രൂപമാണ്
 കണ്ണുനീർ.

അത് ദുർബലതയല്ല,
അഹങ്കാരം അലിഞ്ഞുപോകുന്ന നിമിഷം;
‘ഞാൻ’ എന്ന ഭ്രമം ഉരുകി
‘നാം’ എന്ന ബോധം 
ഉദിക്കുന്ന നാഴിക.

കണ്ണുനീർ പൊഴിയുമ്പോൾ
മനസ്സ് ശൂന്യമാകുന്നു,
ശൂന്യതയിൽ നിന്ന്
പുതിയ അറിവ് ജനിക്കുന്നു.

ഓരോ കണ്ണുനീരും ഒരു ചോദ്യമാണ്..
ഓരോ തുള്ളിയും ഒരു ഉത്തരവും..
സ്വയം തിരിച്ചറിയുന്ന
ധ്യാനത്തിന്റെ ആഴമായ അനുഭവമാണ് കണ്ണുനീർ.

Comments

Popular posts from this blog

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?

poem - morning wishes പുലർകാല വന്ദനം