മൗനം


ഒടുവിലെ തുള്ളികൾ മാത്രം...
പൂർണ്ണതയുടെ മറുവശം പോലെ,
താപമറ്റ ഒരു ഓർമ്മയുടെപാളി 
സ്ഫടിക ഹൃദയത്തിൽ.
ഒരിക്കൽ ചൂടേറിയൊരു കാവ്യമായിരുന്നു,
ജീവിത ചൂടുവഴികളിൽ
നിമിഷങ്ങളളന്ന് നുകരാതെ നുകർന്ന്.. 

പൊട്ടിപ്പൊളിഞ്ഞ
വെള്ളിവെളിച്ചങ്ങൾ
പ്രതലങ്ങളെ അപൂർണ്ണമാക്കുന്നു...,
പുറകേ പായുന്ന സന്ധ്യാമ്പരത്തിനും
ഒരുകപ്പ് ചായയുടെ ഗന്ധം.

ചായക്കുള്ളിലാഴ്ന്നു പോയ
സംഭാഷണങ്ങളുടെ താളം..
സ്ഫടികപാത്രത്തിന്റെ മൗനത്തിൽ
മറവി സംഗീതമായി ഉരുകുന്നു..

പകൽ കഴിച്ചുകൂട്ടിയ നിഴലുകൾ
ഇപ്പോൾ ഒരു സ്ഫടികവട്ടത്തിലൊതുങ്ങുന്നു..
അവശേഷിച്ച തുള്ളിയിൽ
ഒരു കാവ്യംകൂടി തീരുന്നു… 
ഒരു മൗനവും.
Sree. ©️

Comments

Popular posts from this blog

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?

poem - morning wishes പുലർകാല വന്ദനം