Posts

Showing posts from December, 2025

ആകാശംവഹിക്കുന്നവൻ

Image
അവന്റെ തല, ഒരു ദേശമാണ്. വാക്കുകൾക്ക്  വിസ നിഷേധിക്കപ്പെടുന്ന രാജ്യം. മേഘങ്ങൾ അവിടെ കൂടാരം കെട്ടി താമസിക്കുന്നു, പെയ്യാതെ തങ്ങുന്ന ചിന്തകളുടെ അഭയാർഥികൾ. മുഖം ഒരു നിശബ്ദ ചരിത്രം, ഓരോ ചുളിവിലും  ഒരു ചോദ്യം  ഉത്തരം നഷ്ടപ്പെട്ട് ഉറങ്ങുന്നു. കണ്ണുകൾ അകലം നോക്കുകയല്ല അവ കുഴിച്ചിറങ്ങുന്നത്, സ്വയം എന്ന ഗഹനത്തിലേക്ക്. മിന്നൽ പിളർന്നുയരുന്നതു, നിശ്ശബ്ദമായാണ്.. ഇവിടെ ഇടിമുഴക്കം കവിതയായി മാത്രം ജനിക്കുന്നു. അവൻ നടക്കുമ്പോൾ ലോകം ശ്രദ്ധിക്കില്ല, എന്നാൽ ലോകം നടക്കുന്നത് അവന്റെ ചിന്തകളുടെ മേൽക്കൂരയിലൂടെയാണ്. തലയിൽ  ആകാശം വഹിക്കുന്നവൻ തളർന്നാൽ മഴ പെയ്യും അത് ലോകത്തിനുള്ള അവന്റെ ശുദ്ധീകരണം. ©️