നിശ്ശബ്ദതയുടെ ഭാഷ

ശബ്ദങ്ങൾ ക്ഷീണിച്ച് 
വീഴുന്നിടത്താണ് ആത്മാവിന് ഉയിർപ്പ്..
ഉച്ചരിക്കപ്പെടാത്ത സത്യങ്ങൾ
അവിടെ ദീപങ്ങളാകുന്നു.

വാക്കുകൾ വിചാരത്തെ
വഞ്ചിക്കുമ്പോൾ,
വികാരങ്ങളെ
വികലമാക്കുമ്പോൾ
നിശ്ശബ്ദത സത്യസാക്ഷി.

ലോകം, മുഴങ്ങുന്നൊരു 
വിപണിയായപ്പോൾ
ഏകാന്തത എന്റെ ഗുരുവാകുന്നു.

പറയാത്ത വേദനകൾ 
കാലത്തിന്റെ നെഞ്ചിലുടഞ്ഞവ,
പ്രാർത്ഥനകളാകുമ്പോൾ ദൈവം മൗനിയാകുന്നു.

ഒറ്റയ്ക്ക് നടന്നതല്ല ജീവിതം,
ഉള്ളിലെ ശബ്ദങ്ങളൊക്കെ
ശാന്തമായി താങ്ങി
മനുഷ്യന്റെ ദീർഘയാത്ര
അതാണ് ജീവിതം. 
                          #ശ്രീകുമാർശ്രീ

Comments

Popular posts from this blog

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?

poem - morning wishes പുലർകാല വന്ദനം