ഭൂമിപ്പെണ്ണ്

പോക്കുവെയിൽ പൊന്നുരുക്കി
പെണ്ണതുതൊട്ടൊരു പൊട്ടുകുത്തി....
പൊട്ടുനനഞ്ഞതിൽ പൊൻവെളിച്ചം
പെണ്ണിൻമുഖമാകെ പൊന്നുവർണ്ണം
പൊന്നു കടംകൊണ്ട് വാനിലൊരുസൂര്യൻ
പെണ്ണതുകണ്ടു മുഖം കറുത്തു..
പൊന്നുടൻ പെണ്ണിനു നൽകി മറഞ്ഞവൻ
ഖിന്നയായാകാശമിരുളുവാങ്ങി.
പെണ്ണുടനവളുടെ വാർമുടിയിൽനിന്നു
മുല്ലപ്പൂവാകെ കുടഞ്ഞെറിഞ്ഞു
പൂപറന്നയ്യയ്യാ രാവിന്റെ കമ്പള
മേലുടുപ്പാകെ പരന്നുനിന്നു..
കാർനിറവർണ്ണത്തിൽ വെള്ളിക്കുരുപ്പിന്റെ,
ചേലുകാണാൻ ചന്ദ്രനോടിവന്നു
ചേലുനിറഞ്ഞു വഴിഞ്ഞൊരു വെട്ടത്തിൽ
പെണ്ണുചിരിച്ചു കുഴഞ്ഞുനിന്നു.
പെണ്ണുചിരിച്ചൊരു നേരമതാ വിണ്ണിൽ
പിന്നെയും വന്നൊരു പൊന്നുസൂര്യൻ
പെണ്ണു കെറുവിക്കാൻ നിന്നില്ലയന്നേരം
പൊൻവെയിൽ പെണ്ണിനു പൊന്നുനൽകി.
#ശ്രീ




Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

poem - morning wishes പുലർകാല വന്ദനം

കാളകൾ ഒരു പഠനം