നോവുന്നുണ്ട് കേട്ടോ...
![Image](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEizuoooUpkBQJ2gR-pBxgdHzvllDCYAUHKPf6mi9ltep108m9KvmcvGhsncb5yBGiUWA_JvbWTLM26YZ1_WJvNUIU8iBxkiaqHEoV4dXYeatOCF0vPAY-93ovIsYpzLpG2B0GxvUClHMvpy/s1600/1000158262.jpg)
"നോവുന്നുണ്ട് കേട്ടോ...." ടൈപ്പ് ചെയ്തിട്ട് രാജമ്മ തിരിച്ചും മറിച്ചും നോക്കി... കാപ്ഷൻ അടിപൊളി... വേലായുധന്റെ സഹധർമ്മിണിയായ 65 കാരി രാജമ്മയുടെ ഫേസ്ബുക്ക് അക്കൗണ്ടാണ് #വേദനിക്കുന്നതുമ്പി ... പേര് ഇങ്ങനാണേലും മൂന്ന് പ്രസവം സിസ്സേറിയനായിരുന്ന രാജമ്മയ്ക്ക് ഒരു തലവേദനപോലും വന്നിട്ടില്ല.. എന്നാലും ഫേസ്ബുക്കിൽ വേദനിക്കുന്ന തുമ്പിയായതിനു പിന്നിലൊരു കഥയുണ്ട്... ഈ കുന്ത്രാണ്ടം തുടങ്ങിയ കാലത്ത് #രാജമ്മാവേലായുധൻ എന്നായിരുന്നു പേര്.. സാധാരണ പൂവും പുഷ്പോം കല്ലും പുല്ലും ദൈവങ്ങളെയുമൊക്കെ പോസ്റ്റിട്ട് പരമാവധി ആറുലൈക്കും നാലു കമന്റും കിട്ടും.. അതും നീലകൈയടയാളോം ചേച്ചീന്നും മാമീന്നുമൊക്കെ കമന്റും.. ആകെ ശോകം. അങ്ങനെ അതൊരു രസംകൊല്ലിയായിരിക്കെയാണ് കഴിഞ്ഞേന്റെ മുമ്പത്തെവർഷം താഴക്കരേല് സരസമ്മേടെ മോന്റെ മോളുടെ വയസ്സറിയിപ്പ് വന്നത്. നാട്ടാചാരമനുസരിച്ച് സമ്മാനപ്പൊതീം കൊടുത്ത് ഉണ്ടുനിറഞ്ഞ് പോരാന്നേരമാണ് രായമ്മേന്നൊള്ള വിളി... തിരിഞ്ഞുനോക്കിയപ്പോൾ കളപ്പുരയ്ക്കലെ ജാനകി.. സമപ്രായക്കാരിയാണ്.. ന്നാലും നാലാംക്ലാസ്സിൽ തൊടങ്ങിയ ചെറിയൊരു പിണക്കമുണ്ട്... അന്ന്(ഇന്നും) അവളിത്തിരി കറുത്തിട്ടാ.. യെന്തരോ പറഞ്ഞ...