Posts

Showing posts from July, 2023

നിന്നെക്കുറിച്ചോർക്കുമ്പോൾ

കളിപ്പാവകൾ

Image
നിഴൽപൊത്തുകളിൽ ഞാനൊളിപ്പിച്ചുവച്ച മയിൽപ്പീലിത്തുണ്ടുകൾ, മഞ്ചാടിമണികൾ, വളപ്പൊട്ടുകൾ, വർണ്ണത്തുണ്ടുകൾ... എല്ലാം തേടിവന്നതാണ്  നീയെന്ന്, നിനക്കൊപ്പമവ  എന്നെവിട്ട് പതിയെ   നിൻ കളിവണ്ടിയിലേറിയപ്പോഴാണ് ഞാനറിഞ്ഞത്...!! എന്നാൽ.......  വിരൽത്തുമ്പിൽ വിടർന്നുവളരുന്ന വിസ്മയക്കാഴ്ചപ്പെട്ടി, നിന്റെ കളിക്കോപ്പായനാൾ എന്റെ മയിൽപ്പീലികൾ മഞ്ചാടിമണികളെ ഭയന്നു, മച്ചിങ്ങവണ്ടിയേറിമരിച്ച കളിപ്പാവകൾ തുറിച്ച കണ്ണുകളും ചിതലരിച്ച ശിരസ്സുമായി പെരുവഴിത്തൊട്ടിയിൽ മാനംനോക്കി കിടക്കുന്നു മയക്കമെന്ന മട്ടിൽ.  #ശ്രീ

ഷാപ്പിലെ_പാട്ട്

Image
തട്ടിപ്പൊളിക്കണ് തട്ടുപൊളിക്കണ് ഞെട്ടിത്തെറിക്കണ് ചാളക്കറി... ചട്ടിയിൽ തുള്ളണ് ചട്ടുകവട്ടത്തിൽ ചട്ടംമറന്നൊരു വട്ടംകണ്ണി*.... അന്തിവിളക്കിലെ* കള്ളുകുടത്തില് കണ്ണുമുടക്കണ് കണ്ണപ്പന്... മൂത്തത് ചാമിക്ക് പൂത്തത് ചിണ്ടന് ഷാപ്പിലെ കള്ളിനും ജാതിക്കളി.....   #sree ..... *അന്തിവിളക്ക്- തിരുവനന്തപുരം വെള്ളായണി-പുഞ്ചക്കരിഭാഗത്തെ കിരീടം പാലത്തിനടുത്തുള്ള ഒരുസ്ഥലം. (രാജഭരണകാലത്ത് അന്തിവിളക്ക്തെളിക്കുമായിരുന്ന പുഞ്ചക്കരി-നിലമങ്കരിപാടശേഖരത്തിനടുത്തെ സ്ഥലം) ചിത്രം. പുഞ്ചക്കരി ഷാപ്പ്.  

മത്സ്യവിപണി_അഥവാ_വിക്രമാദിത്യനും_വേതാളവും

Image
.. ഒരുഗ്രാമത്തിന്റെ ഒത്തനടുക്ക് ഒരു മത്സ്യമാർക്കറ്റ് ഉണ്ടായിരുന്നു. അവിടെ പതിവായി മത്സ്യമെത്തിച്ചിരുന്നത് ഗ്രാമീണരായ നാലഞ്ചാളുകളായിരുന്നു. ഭക്ഷണത്തിൽ ധാരാളം മത്സ്യവിഭവങ്ങൾ ഉൾപ്പെടുത്തിയിരുന്ന ഗ്രാമവാസികളെല്ലാം മത്സ്യം വാങ്ങിയിരുന്നത് ഈ മാർക്കറ്റിൽ നിന്നായിരുന്നു. മത്സ്യസ്രോതസ്സായ കടൽ ആ ഗ്രാമത്തിന് വളരെ അകലെയായിരുന്നതിനാൽ സാധാരണക്കാരായ ഗ്രാമീണർ കടൽത്തീരത്തിലേക്ക് പോകാറേയില്ലായിരുന്നു. ദിവസങ്ങൾ കഴിയവെ ഒരുനാൾ പെട്ടെന്ന് ആ മാർക്കറ്റിൽ പുതിയ ഒരു ബോർഡ് സ്ഥാപിക്കപ്പെട്ടു... മത്സ്യം ആവശ്യമുള്ളവർ ആ ബോർഡിന് താഴെയുള്ള ഫോൺ നമ്പരിൽ ബന്ധപ്പെട്ടാൽ നല്ല പെടയ്ക്കണമീൻ വീട്ടിലെത്തുമെന്നും ആയതിന്റെ തുക പുതിയ paperless വിനിമയ സംവേദനിയായ സംവിധാനത്തിലൂടെ വായുമാർഗ്ഗം ഒടുക്കാമെന്നുമായിരുന്നു ആ ബോർഡ് ഉദ്ഘോഷിച്ചത്. ആയതിന് ഗ്രാമമുഖ്യന്റെ ആശംസാക്കുറിപ്പും മേമ്പൊടിയായി ചേർത്തിരുന്നു.  യാഥാസ്ഥിതികരായ ഗ്രാമീണർ ആ ബോർഡ് അത്രകാര്യമാക്കിയില്ല എന്നാൽ നാട്ടിലെ പരിഷ്കാരികളായ ചെറുപ്പക്കാർ ആ പുതിയ വിദ്യ പരീക്ഷിക്കാൻതന്നെ തീരുമാനിച്ചു. പൊതുവെ എന്തും ആദ്യം പരീക്ഷിക്കുന്ന ഗ്രാമത്തിലെ യുവജനത ആദ്യമേ തങ്ങളുടെ ഫോണിൽ പേപ്പർരഹിത പ