Posts

Showing posts from November, 2022

അമ്മക്കൂട്

Image
അനുവാദം ചോദിക്കാതെ കയറിച്ചെല്ലാനൊരിടം... അതമ്മക്കൂടായിരുന്നു.. അച്ഛനെന്ന മഹാവൃക്ഷത്തിലെ അരുമക്കൂട്.... കൊടിയ വേനലിലും   കൊടും കാലവർഷത്തിലും നെടിയ പത്രങ്ങളാൽ അച്ഛൻ കാത്തൊരമ്മക്കൂട് കൊടുങ്കാറ്റിലും അമ്മക്കിളി, അടയിരുന്ന കൂട്... എത്രയകലേക്ക് പറന്നകന്നാലും തിരികെവന്നണയാൻ ഒരു പിൻവിളിപോലെ.., അതെന്നുമെന്നും തണലൊരുക്കിയിരുന്നു പ്രാർത്ഥനകളാലും.. "കൂടടർന്നുവീണ മഹാവൃക്ഷമാകിലും തരുത്തണലില്ലാത്ത കിളിക്കൂടാകിലും  പൂർണ്ണമാകില്ലതന്നെ..." ഇരുകരുതലുമില്ലാതെയെങ്കിലോ...? പണ്ഡിതനിലെ  ചിന്തകൾ പോലും ശൂന്യതയിലവസാനിക്കും പാമരനിലെ സങ്കടങ്ങളെന്നും അനാഥത്വം പേറി മൃതിതേടും.. കൂടണയാക്കിളിയ്ക്കുപോലും അമ്മകൂടുണ്ടെന്നൊരു ചിന്ത, കൂടുതൽ പാറിനടക്കാൻ കൂട്ടായിരിക്കും...  ©️sree. 26.8.22
Image
ചിറകുമുളയ്ക്കുന്നു, ഭാവന കടംതന്ന നാലു കുഞ്ഞുകവിതകൾ....   1️⃣ (പ്രഭാതം) കിഴക്കു മഞ്ഞിന്റെ പുതപ്പുമാറ്റി പുറത്തു മിഴിനീട്ടിനോക്കുംപ്രഭാതം.  തുടുത്ത പെണ്ണിന്റെ കവിൾത്തടത്തിൽ നനഞ്ഞ പൂഞ്ചേല പുതച്ചപോലെ... 2️⃣ (കോഫി) ചുണ്ടിനും കപ്പിനുമിടയിൽ നാം നിത്യവും  ഊതിപ്പറത്തുന്നതാണ് ജീവിതം .. 3️⃣ (രാത്രി) രാത്രിതൻ മൂർച്ഛയിൽ വാളോങ്ങി നിൽക്കുന്നു താത്രിതൻ സ്വപ്നംപോലീയിളം ചന്ദ്രിക.. 4️⃣ (പാതിരാവ്) പെയ്തൊഴിഞ്ഞ  പാതിരാ മഴയുടെ ഇരമ്പം...  മുഴങ്ങുന്നുണ്ടിപ്പൊഴും എവിടെ നിന്നോ... തമസ്കരിക്കപ്പെടുന്നുണ്ട് ഭൂമി, മരംപെയ്യുന്ന നിസ്വനം.                  

അ+അ+അ=ആഹാ...

Image
മൂന്ന് "അ" കളിലാണ് ഒരു "വലിയ" രാജ്യത്തിന്റെ സാമ്പത്തികശാസ്ത്രമെന്നത് അത്യന്തം ശോചനീയമായൊരവസ്ഥയാണ്.. സ്വന്തമായി വരുമാന സംരംഭകങ്ങളോ കാർഷിക/കാർഷികേതര വരുമാനമോ ഇല്ലാത്താണ് മുഖ്യവിഷയം എന്നത് സമ്മതിക്കില്ലാന്ന്...  (വലിയരാജ്യം എന്നുപറയാൻ കാരണം ആകെ ജനസംഖ്യയെക്കാൾ കൂടുതൽ സൈബർപോരാളികളുള്ളതുകൊണ്ടാണ്) തീർച്ചയായും മൂന്ന് "അ" കളെന്നാൽ അവ #ആർത്തി, #ആസക്തി, #അലംഭാവം എന്നിവയാണ്... അവയുടെ വ്യക്തതയിലേക്ക് വരാം 1. ആർത്തി - മനുഷ്യന്റെ ധനാർത്ഥിയാണ് ലോട്ടറിയുടെ ലാഭം 2. ആസക്തി- മനുഷ്യന്റെ മദ്യപാനാസക്തിയാണ് ബീവറേജിന്റെ ലാഭം. 3. അലംഭാവം- ട്രാഫിക്/റോഡ് നിയമങ്ങൾ പാലിക്കുന്നതിലുള്ള മനുഷ്യന്റെ അലംഭാവമാണ് ഓരോ പോലീസ് സ്റ്റേഷനും പ്രതിദിന ടാർജറ്റ് തികയ്ക്കാനാകുന്നത്. (അതിനുദാഹരണമാണല്ലോ റോഡിന്റെ മുക്കിലും മൂലയിലും ഇ-പോസ് മെഷീനുമായി പോലീസ് ഓഫീസർമാരെ predatory birds നെപ്പോലെ നിന്നു വെയിലുകൊള്ളിക്കുന്നത്.. ലോകത്ത് ഒരുരാജ്യത്തും ഇതുപോലെ ആണെന്ന് തോന്നുന്നില്ല) #അനുബന്ധം-  10 September 2022 ലെ വാർത്തയാണ് ചുവടെ.  Liquor and lottery are among the major revenue earners for the state. According