സ്വപ്നബിന്ദുക്കൾ

           സ്വപ്നബിന്ദുക്കൾ


മരണമേ,... 
നീ മാറിനിൽക്കുമോ ഞാനൊരു 
തരളമാം രാഗം ചമച്ചിടുമ്പോൾ...
ഹൃദയമേ,... 
നീ ശാന്തമാകുഞാനിപ്പോഴും
മൃദുവായ് ശ്വസിച്ചിടുന്നേരം..
തരളിതമാകുക തനുവേയെൻ 
ചിന്തകളൊരുബിന്ദുവിൽ
ലയിക്കുമ്പോൾ....
കനവുകളേനിങ്ങളാണെന്റെ
സർവ്വവുമറിയുന്നു ഞാനിതാവീണ്ടും.
സുഖദമായ് 
ഞാനുറങ്ങുന്നനേരം
വന്നെന്നകതാരിലുണരുക
പ്രിയമാം കിനാക്കളേ,
പകലിലെനിക്കന്യമാകുമാ
മോഹങ്ങളിരവിലെൻ
സ്വന്തമാക്കുന്ന സ്വപ്നങ്ങളേ..
പ്രിയമാണ് നിങ്ങളെനിക്കെന്റെയാത്മാവി-
ലകദീപ ദീപ്തികളാണ് നിത്യം.

ഒരുവേളഞാൻ നിത്യനിദ്രപുണർന്നാലുമകലാതെ-
യെൻകൂടെയമരുക നിങ്ങളും
പകരുവാനിഷ്ടമില്ലെൻകിനാവേ
നിന്നെയൊരുനാളിലും ഞാൻ 
പിരിയുവതെങ്ങനെ..?
മരണത്തിലുമെന്റെ ഹൃദയത്തിലായ്നിന്റെ 
നിറമുള്ള കനവുകളുണ്ടാകണം.
    -ശ്രീ 19/01/2019

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്