രാത്രിമഴ മരണങ്ങൾ
#രാത്രിമഴമരണങ്ങൾ
ശുഭരാത്രി ചൊല്ലാൻ
മറന്നുപോയൊരു രാക്കിളി,
മഴപ്പാട്ടിനു താളംപിടിക്കുന്നു..
മച്ചിനിടയിലൂടെ
ചോർന്നൊഴുകുന്നൊരു പുഴ,
ഓട്ടുകിണ്ടിയിൽ
അപശ്രുതി മീട്ടുന്നു..
ഓരോ രാമഴയും
ഒരുപാട് മരണങ്ങളാണ്
ജലകണികകളുടെ മരണം,
നിലവിളികളുടെ ആരവമാണ്
മഴത്തുള്ളിക്കിലുക്കങ്ങൾ.
ആ ആരവങ്ങളെന്തിനാണ്
കവിഹൃദയങ്ങളെ
ഉന്മത്തമാക്കിയത്.?
#ശ്രീ.
Comments