ഋതുമതി യൗവ്വനയുക്തയാം പൗർണ്ണമി നറുനിലാപാലൊളി തൂകിച്ചിരിക്കവേ, തരളിതമോഹങ്ങളുണരാത്തകാമിത- ഹൃദയങ്ങളുണ്ടാകുമോയീയവനിയിൽ... കാലമറിയിച്ചപോലൊരു പെൺകൊടി നാണത്താൽനമ്രയായതു പോലിതാ, പാലുറച്ച ഭാരംതാങ്ങുമീകതിർ മെല്ലെയാകുലാലവനിയിൽ ചായവേ, കുഞ്ഞുചൂടാലൊരു സ്പർശസാന്ത്വനം നല്കിടുന്നൂ പനിമതിചന്ദ്രനും.. വിണ്ണിലെ കുഞ്ഞുകാന്താരി സൂനവും.. #व्रजकुमार.