മറന്നുപോയവ ``````````````````````` കണ്ടുവോ നിങ്ങൾ രാജമല്ലിപ്പൂക്കൾ ചെണ്ടുലച്ചു വിരിച്ച പൂവീഥികൾ, രണ്ടിണപ്പൂക്കൾ പോലെന്റെ ബാല്യവും കൗതുകവും പദംവച്ച പാതകൾ. കേട്ടുവോ നിങ്ങൾ ശാരികപൈതലിൻ പാട്ടിനൊപ്പമെൻ കുഞ്ഞിളംചുണ്ടുകൾ, പേർത്തുചൊല്ലിയ പാട്ടുകൾ പാടല, ചേലുണർത്തിയ നാടിന്റെ ശീലുകൾ. തൊട്ടുണർത്തിയോ നിങ്ങളെൻ മാനസം ഞെട്ടടർത്തിയോരാ- മ്പലാൽ ലോലമായ് ചേർത്തൊരാകുലഭാവമെൻ കണ്ണിലെ നെയ്ത്തിരിക്കതിർ കണ്ടതോർക്കുന്നുവോ. ഓർക്കുമോ നിങ്ങളോർമ്മകൾ പൂക്കുന്ന നാട്ടുമാമ്പൂമണവും ചെറുമഴച്ചാറ്റിൽ - മണ്ണിൻ സുഗന്ധവും മേളമായ് , ചേർത്തുനൽകിയ പുത്തൻ നറുമണം. ഓർമ്മകൾ കൂട്ടിവച്ചവരാണെങ്കിലോർ- ത്തെടുക്കുവാനാവതുമുണ്ടെങ്കിൽ ചൊല്ലുകെന്നോടെനിക്കെന്റെ ബാല്യവും കുഞ്ഞുമോഹവും പോയതന്നെങ്ങിനെ..? ശ്രീ.