Poem MALAYALAM

#ഉറുമ്പുകഞ്ഞി.

ചോറടപ്പിൽ വെന്തുചത്ത
ചോണനുറുമ്പുകൾ...!
അഗ്നിയാളുന്നതിനു മുന്പേ
ചത്തുപോകുമെന്നോർത്തിരുന്നില്ല

മിച്ചമാമെച്ചിൽ നക്കിമയങ്ങിയി-
ട്ടൊട്ടുമോർത്തില്ല പാത്രംതിളച്ചതും.
വക്കുതേടിയങ്ങോടിയനേരത്ത്
ചുട്ടുപൊള്ളിമരിക്കുകയായിപോൽ.

ചത്ത പ്രാണൻ പയർമണിപോലവേ
ചട്ടകൂടി വറുത്തെടുത്തെന്നപോൽ
വെന്തകഞ്ഞിക്കു കൂട്ടായ് കിടന്നുപോൽ
വെന്തപള്ളയിലന്തിക്കു ചേർന്നുപോൽ..
         #ശ്രീ

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്