Poem Malayalam

       
നിന്റെ പാതയോരത്തൊരു -
ചാരുബെഞ്ചിൽ
ഞാനുണ്ടായിരുന്നിന്നലെവരെ,
പ്രഭാതസവാരിയിൽ
നീയെന്ന നോക്കാതിരുന്നതറിയും..
പ്രദോഷയാത്രയിൽ
നീയിവിടാണ് വിശ്രമിച്ചതെന്നും..!

പുലർകാലത്തിലെ പുതുമഴയിൽ
ഞാനൊലിച്ചുപോയതാണിന്നലെ...
മഴമേഘങ്ങളെ നീർത്തുള്ളിയാക്കിയത്
നീയാണെന്നാപെരുമഴ മൊഴിഞ്ഞു.

ഇനി പ്രഭാതങ്ങളിലും
ഈ ഇരിപ്പിടം നിനക്ക് സ്വന്തം
മഴവേഗത്തിന്റെ ലഹരിയിൽ
ജലപ്രഹരത്തിൽ തകർന്ന
കടലാസ്സുകപ്പലാണ് ഞാൻ..
ആഴങ്ങളിലമരുമ്പോഴും
ഞാനിവിടേക്കെത്തിനോക്കും,
തെളിനീരുളള പ്രഭാതമെങ്കിൽ.
നീയിതുവഴി കടന്നുപോകുമല്ലോ
ഈ ഇരിപ്പിടമൊരാൾ
കരഗതമാക്കുംവരെയെങ്കിലും.
#Sree.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്