Posts

Showing posts from July, 2018

poem malayalam

1996ലെഴുതിയതാണ്. #നവ_മാധവലീലകൾ ×××××××××××××××××× കാടുകളൊക്കയും ചെത്തിവാരി പാതവക്കിൽ 'മൂന്നു'കമ്പ്നാട്ടി നീരുകളൊക്കെ ചവിട്ടി കലക്കി എൻ കന്നാലി കേറാതെ വേലി തീർത്തു നീ കളിത്തട്ടുകൾ തീർത്തിടുന്നു.. എന്റെ കണ്ണാടി വാതിലിൽ നീയടിച്ചേറ്റുന്നു നാലുകൾ ആറുകൾ നൂറുകളും വാഴയും ചീനിയുംചേനയും വാണൊരാ പൂമഴചോല നീ ചാമ്പലാക്കി (എന്റെ ഓമനപുത്രിയെ പാട്ടിലാക്കി).. തെളിനീര്‍ ചവിട്ടി കലക്കി നീയെനിനിട്ടാ പുഴനീരെനിക്കായ് തുറന്നുവിട്ടിട്ടതിൻ കരമോഹരിയായ് പിടിച്ചെടുത്തു കാലിച്ചെറുക്കന്റ്റെ ഓടക്കുഴലിൽനീ. കാരിരുമ്പിൻ വാൾ പണിഞ്ഞു വച്ചു നീളെ വിളിച്ചൊരാ പൂങ്കുയിലിൻ കണ്ഠനാളത്തെ നോക്കി നീ കല്ലെറിഞ്ഞു.. എന്റെ മാങ്കനിയും തല്ലി വീഴ്ത്തിയല്ലോ !!! രാസലീലയ്കായി നീയെന്റെ മാടവും കൂടെപിറപ്പിനേം കൂടെകിടപ്പോളേം കട്ടെടുക്കുമ്പോഴും ഇല്ല പാടില്ലെന്ന് ചൊല്ലുവാനാകാതെ കണ്ണീരടക്കിഞാൻ കൈകൂപ്പി നിൽക്കുന്ന കണ്ണാ മതിയാക്കുക നിന്റെ ലീലകള്‍. . Sree 21st june 1996

Poem Malayalam

Image
        നിന്റെ പാതയോരത്തൊരു - ചാരുബെഞ്ചിൽ ഞാനുണ്ടായിരുന്നിന്നലെവരെ, പ്രഭാതസവാരിയിൽ നീയെന്ന നോക്കാതിരുന്നതറിയും.. പ്രദോഷയാത്രയിൽ നീയിവിടാണ് വിശ്രമിച്ചതെന്നും..! പുലർകാലത്തിലെ പുതുമഴയിൽ ഞാനൊലിച്ചുപോയതാണിന്നലെ... മഴമേഘങ്ങളെ നീർത്തുള്ളിയാക്കിയത് നീയാണെന്നാപെരുമഴ മൊഴിഞ്ഞു. ഇനി പ്രഭാതങ്ങളിലും ഈ ഇരിപ്പിടം നിനക്ക് സ്വന്തം മഴവേഗത്തിന്റെ ലഹരിയിൽ ജലപ്രഹരത്തിൽ തകർന്ന കടലാസ്സുകപ്പലാണ് ഞാൻ.. ആഴങ്ങളിലമരുമ്പോഴും ഞാനിവിടേക്കെത്തിനോക്കും, തെളിനീരുളള പ്രഭാതമെങ്കിൽ. നീയിതുവഴി കടന്നുപോകുമല്ലോ ഈ ഇരിപ്പിടമൊരാൾ കരഗതമാക്കുംവരെയെങ്കിലും. #Sree.

poem malayalam

ഞാനും മീനും             ````````````````````` ഞാൻ പരൽമീനിനോട്... " ഒറ്റമുണ്ടിന്റെ  ഓട്ടയിലൂടൊഴുകി തിരികെ പുഴയിൽ വീണ്, എന്നെപ്പറ്റിച്ചോടിയ നിന്റെ പിതാവിനോടുളള പ്രതികാരമാണിത്. നിന്നെയീ ഓട്ടയില്ലാത്ത മുണ്ടിലൊതുക്കിപ്പിടിച്ച്  കൈയ്യിലൊതുക്കിയിതാ എന്റെ മക്കൾ....." പരൽമീൻ എന്നോട്...... " ഓടിയൊളിക്കാനായിരമിടങ്ങളടങ്ങിയ പുഴയായിരുന്നച്ഛന്റെ ധൈര്യം... നിന്റെ പേരക്കിടാങ്ങൾക്ക് ചൂണ്ടിക്കാട്ടാനൊരു വംശാവലിയെ നിലനിർത്താതെ ഞാനിതാ പോകുന്നു. ഇതാണെന്റെ പ്രതികാരം.." ഇത്രയും പറഞ്ഞ്  പരൽമീൻ മകളുടെ കൈവെളളയിൽ നിന്ന് താഴേക്ക് മൂക്കുകുത്തിച്ചാടി ആത്മഹത്യ ചെയ്തു.                  #ശ്രീകുമാർശ്രീ. ടിയ്ക്കുള്ള നിരൂപണം കവിതകള്‍ വെറും അക്ഷരക്കൂട്ടുകളാവരുത്. അടുക്കിയൊതുക്കിവച്ച വരികള്‍ സംവേദിക്കുന്ന മഹാസത്യം അത് വായനക്കാരനിലേക്കു പകര്‍ന്നേകുമ്പോള്‍ വരികളിലെ തീഷ്ണതലം അവനെ പൊള്ളിക്കുന്നു. പറയാതെ പറയുന്ന അര്‍ത്ഥതലങ്ങളൊരുപാട് വരികള്‍ക്കിടയിലൊളിപ്പിച്ച ഒരു കൊച്ചുകവിത അതാണ് ശ്രീകുമാര്‍ ശ്രീയുടെ 'ഞാനും മീനും'. നമുക്കു നഷ്ടമായ പലതിന്റേയും ഓര്‍മ്മപ്പെടുത്തലായ് കവിത വായനക്കാരനെ ന

poem malayalam

Image
എന്റെ സഖീ.... ഉണരുക. നമുക്കിനിയെന്റെ കടൽത്തീരത്തിലേക്ക് യാത്രപോകാം ആശകളുടെ തിരമാലകൾ പുൽകിയുണർത്താത്ത, സ്വസ്ഥതീരത്ത്...! അസ്വസ്ഥതയുടെ പരൽമീനുകൾ അലകളുയർത്താത്ത സ്വച്ഛന്ദമായ തീരത്ത്..! ആശങ്കകൾക്കും നിരാശകൾക്കും പിൻവിളിയൊച്ചയുണ്ടാക്കാനാകാത്ത, ഏകാന്തതീരമൊന്ന് നമുക്കായ് കാത്തിരിപ്പുണ്ടിവിടെ അരികുനിറയെ  പൂത്തുലഞ്ഞ *വയലറ്റ് പുഷ്പങ്ങളുമായി. (*പ്രിയ നെരൂദാ... ക്ഷമിക്കുക. ഇത്രയും ഭംഗിയുള്ള വയലറ്റ് പൂക്കളെ മരണവുമായി പ്രതീകവല്കരിക്കാൻ എനിക്കാകുന്നില്ല...)      #ശ്രീകുമാർശ്രീ