poem malayalam
എന്റെ സഖീ.... ഉണരുക.
നമുക്കിനിയെന്റെ
കടൽത്തീരത്തിലേക്ക്
യാത്രപോകാം
ആശകളുടെ തിരമാലകൾ
പുൽകിയുണർത്താത്ത,
സ്വസ്ഥതീരത്ത്...!
അസ്വസ്ഥതയുടെ പരൽമീനുകൾ
അലകളുയർത്താത്ത
സ്വച്ഛന്ദമായ തീരത്ത്..!
ആശങ്കകൾക്കും നിരാശകൾക്കും
പിൻവിളിയൊച്ചയുണ്ടാക്കാനാകാത്ത,
ഏകാന്തതീരമൊന്ന് നമുക്കായ് കാത്തിരിപ്പുണ്ടിവിടെ
അരികുനിറയെ പൂത്തുലഞ്ഞ
*വയലറ്റ് പുഷ്പങ്ങളുമായി.
(*പ്രിയ നെരൂദാ... ക്ഷമിക്കുക. ഇത്രയും ഭംഗിയുള്ള വയലറ്റ് പൂക്കളെ മരണവുമായി പ്രതീകവല്കരിക്കാൻ എനിക്കാകുന്നില്ല...)
#ശ്രീകുമാർശ്രീ
Comments