Poem- Malayalam

സമയരേഖകൾ
=============

ഞാനോ നീയോ..?
ആരായിരുന്നാദ്യമെന്നോർമ്മയില്ല..
നിന്റെ സമയരേഖയിലേക്ക് ഞാനോ
എന്റെ സമയരേഖയിലേക്കാ നീയോ
ഏതാണാദ്യമെന്നുമറിയില്ല...
എപ്പോഴോ  ഈ വായുദൂതുകൾ
നിന്നെ എന്നിലേക്ക്,
അല്ലെങ്കിൽ എന്നെ
നിന്നിലേക്കെത്തിക്കയായിരുന്നു.
ഇഷ്ടപ്പുളളിയടയാളങ്ങളിൽ നിന്ന്
അഭിപ്രായങ്ങളിലേക്ക്...
എന്റെ കുത്തിക്കുറിപ്പുകളിലെല്ലാം
നിന്റെയിഷ്ടം നീ വരഞ്ഞിട്ടു..
എന്റെ സ്വരാക്ഷരങ്ങളെ സ്നേഹിച്ചനീ
എന്റെ പ്രണയാക്ഷരങ്ങളുടെ സഖിയായി
വായുദൂതുകളിലൂടെ നാമിണചേർന്നത്,
ചാപിളളകളുടെ പിറവിക്കായിരുന്നോ.!?
ഇനി,  കൂട്ടക്ഷരദൂതുകളാണാവശ്യം
ഈ ചാപിളളകളെ ചുട്ടുതീരുംവരെ
നിന്റെ സമയരേഖയിലെനിക്കിടം തരണം.
                 Sreekumarsree 01/07/2016.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്