Posts
Showing posts from January, 2016
Poems. Paranjittu pokam
- Get link
- Other Apps
പറഞ്ഞിട്ട് പോകാം °°°°°°°°°°°°°°°°°°°°°°°° ആട്ടിത്തെളിയിക്കപ്പെടുമ്പോൾ എനിക്ക് , യാത്രാ സഹായികളുടെ ആവശ്യമില്ലതന്നെ, നിന്റെ ചാട്ടവാറിന്റെ സീൽക്കാരമാണ് എന്റെ പാലായനങ്ങൾക്ക് പാതകള്‍ കാട്ടുന്ന ഭൂപടങ്ങള്‍.. കൂട്ടിലായിരിക്കുമ്പോൾ വെട്ടത്തിനായി ഞാന്‍ കൊതിക്കാറുമില്ല... എനിക്ക് ഭയവുമില്ല.. അറവു നാൾ വരെ നീയെന്നെ സംരക്ഷിക്കുമല്ലോ... പുതച്ചുറങ്ങുംമുമ്പ് മനസ്സിനെ ഞാന്‍ ചുട്ടുതിന്നിരുന്നു കൊല്ലും മുന്നേ നീ, അവളുടെ മാനം കവരുന്നത് കണ്ടുറങ്ങാതിരിക്കാൻ... പിടിച്ചെടുത്ത അധികാരദണ്ഡാൽ നീ ബീജാർപ്പണം നടത്തിയത് യാതയാമ* യോനിയിലായത് ഭാഗ്യം വന്ധ്യയായ അവളിനി നിന്റെ സന്തതികളെ നൊന്തു പെറ്റുകൂട്ടില്ലല്ലോ... .....ശ്രീ..... *-ഉപയോഗശൂന്യമായ, വാർദ്ധക്യം ബാധിച്ച.22/01/2016.
Malayalam - Theerthadanam
- Get link
- Other Apps
തീർത്ഥാടനം ``````````````````` മനുഷ്യന്‍ തീർത്ഥാടനം ചെയ്യാന്‍ തുടങ്ങിയത് എന്ന് മുതലാണ് എന്നതിന് കൃത്യമായ വിവരങ്ങള്‍ ഒന്നും തന്നെയില്ല. എന്നാല്‍ എന്തിനാണ് ഈ തീർത്ഥാടനം എന്ന ചോദ്യത്തിന് നൂറ്റാണ്ടുകളായി ശരാശരി ഭക്തന്റെ മറുപടി " ഭഗവത് ദർശനമാണ് ലക്ഷ്യം " എന്നു തന്നെയാണ്. തീർത്ഥാടകരിൽ ആരൊക്കെ അല്ലെങ്കിൽ എത്രപേര്‍ ഈ പറഞ്ഞ ദർശനസായൂജ്യം നേടി എന്ന് ചോദ്യത്തിന് ആരും ഉത്തരം നല്‍കി കണ്ടിട്ടുമില്ല. ഹിന്ദുക്കൾ ശബരിമല മുതല്‍ കാശിവരെ പോയി വരുന്നതും മുസ്ലിം സമുദായക്കാർ നാട്ടിലെ തയ്കാവുകൾ മുതല്‍ മക്കയിലും മദീനയിലും പോകുന്നതും ക്രിസ്തുമതക്കാർ കുരിശുമല മുതൽ വത്തിക്കാൻ വരെയും തീർത്ഥാടനം ചെയ്യുമ്പോൾ പറയുന്ന കാരണം " ഭഗവത് ദർശനമാണ് ലക്ഷ്യം " എന്നു തന്നെയാണ്. അതിലൂടെ അളവറ്റ സൗഭാഗ്യങ്ങളും സമ്പത്തും രോഗപീഡകളിൽ നിന്നുള്ള മുക്തിയുമൊക്കെയാണ് പരമമായ ലക്ഷ്യം എന്നത് ഒരു സത്യമാണ്. എന്നാല്‍ തന്നിലെ ഈശ്വരനെയും ചെകുത്താനെയും തിരിച്ചറിയാനാകാത്തവർ അമ്പലങ്ങളിൽ പോയി ദൈവത്തെ വണങ്ങുകയും സാത്താനെ കല്ലെറിയുകയും ചെയ്യുന്നത് എത്രമാത്രം നിഷ്ഫല പ്രവർത്തിയാണ്.. ശബരിമല തീർത്ഥാടകർ മലകയറി
Three poem - Malayalam
- Get link
- Other Apps
നിറമുള്ള കൂണുകള്‍ . ``````````````````````````````` ഒരുദിനമായുസ്സാ- ണെന്നോർക്കിലുമെന്റെ പ്രിയനിറമെന്തിനു- ടുക്കാതിരിക്കണം, ഒരുനിമിഷംമാത്രമല്ലല്ലോ- യീശ്വരൻ ഒരുദിനമാകെ കനിഞ്ഞതല്ലേ.... കരുതൽ `````````````` ആത്മവിശ്വാസത്തിനും ശുഭാപ്തി വിശ്വാസത്തിനുമിടയിൽ അകലെയെവിടെയോ... അടുക്കും തോറും അകന്നകന്നു പോകുന്ന മരുപ്പച്ച പോലാണ് ജീവിതം.. മണല്‍ക്കാട്ടിൽ ദിശതെറ്റിയ, ഭാണ്ഡങ്ങൾ പേറിയ, ഒട്ടകക്കൂട്ടങ്ങളാണിന്ന് കരുതിക്കൂട്ടിയ സമ്പാദ്യം... ഉറക്കം ```````````` നിശയൊരു നീലത്തടാക- മാണെങ്കിലാ നിലയില്ലാക്കയങ്ങളി- ലൊന്നിൽ ഞാനും ഉയിരറ്റു വീഴട്ടെയു- ണരുവാൻ ബാക്കിയില്ലൊരു- കാര്യവും മേലിലെന്നിലൊന്നും മരണം °°°°°°°°°°° അല്പജീവനാണെന്റെ പുഞ്ചിരി.. അർത്ഥശൂന്യമാണെൻ ന്യായവും മൃത്യു ജീവന്റെയർത്ഥമാകിലീ വ്യർത്ഥ ജീവിത- തത്ത്വമറിഞ്ഞിടാം. ...... ശ്രീ....