Three poem - Malayalam

നിറമുള്ള കൂണുകള്‍ .
```````````````````````````````
ഒരുദിനമായുസ്സാ-
ണെന്നോർക്കിലുമെന്റെ
പ്രിയനിറമെന്തിനു-
ടുക്കാതിരിക്കണം,
ഒരുനിമിഷംമാത്രമല്ലല്ലോ-
യീശ്വരൻ ഒരുദിനമാകെ
കനിഞ്ഞതല്ലേ....

കരുതൽ
``````````````
ആത്മവിശ്വാസത്തിനും
ശുഭാപ്തി വിശ്വാസത്തിനുമിടയിൽ
അകലെയെവിടെയോ...
അടുക്കും തോറും
അകന്നകന്നു പോകുന്ന
മരുപ്പച്ച പോലാണ്
ജീവിതം..
മണല്‍ക്കാട്ടിൽ
ദിശതെറ്റിയ,
ഭാണ്ഡങ്ങൾ പേറിയ,
ഒട്ടകക്കൂട്ടങ്ങളാണിന്ന്
കരുതിക്കൂട്ടിയ സമ്പാദ്യം...

ഉറക്കം
````````````
നിശയൊരു നീലത്തടാക-
മാണെങ്കിലാ നിലയില്ലാക്കയങ്ങളി-
ലൊന്നിൽ ഞാനും
ഉയിരറ്റു വീഴട്ടെയു-
ണരുവാൻ ബാക്കിയില്ലൊരു-
കാര്യവും മേലിലെന്നിലൊന്നും
     
മരണം
°°°°°°°°°°°
അല്പജീവനാണെന്റെ പുഞ്ചിരി..
അർത്ഥശൂന്യമാണെൻ ന്യായവും
മൃത്യു ജീവന്റെയർത്ഥമാകിലീ
വ്യർത്ഥ ജീവിത- തത്ത്വമറിഞ്ഞിടാം.
...... ശ്രീ....

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്