Short notice - അത്യുന്നതങ്ങളിലെ മഹത്വം Get link Facebook X Pinterest Email Other Apps - August 16, 2015 അത്യുന്നതങ്ങളിലെ മഹത്വം ഭൂമിയിലെത്തിക്കുന്നവനാണ് യഥാർത്ഥ വിപ്ലവകാരി. നമ്മുടെ മതങ്ങള്‍ മഹത്ത്വങ്ങളെ അത്യന്നതങ്ങളിലൊളിപ്പിച്ച് മനുഷ്യന് അപ്രാപ്യമാക്കിയിരിക്കുന്നു Get link Facebook X Pinterest Email Other Apps Comments
അനുവദിക്കുമെങ്കിൽ - June 19, 2025 നീ അനുവദിക്കുമെങ്കിൽ ഒരിക്കൽകൂടി ഈ ആകാശക്കാഴ്ചയുടെ ആലസ്യത്തിൽ എനിക്കുനിന്റെ മടിയിലുണരണം... ആകാശം ചെറുതായി തളരുന്ന വേളയിൽ മഴത്തുള്ളികൾ മിഴിയിലായൊളിക്കുന്ന പോലെ നിന്റെ നിശബ്ദതയിൽ ഞാൻ ചേർന്നു കിടക്കട്ടെ... നീ പറഞ്ഞുതീർക്കാതെ, എന്റെ ഹൃദയം സ്പർശിക്കുന്ന നിന്റെ ഉളളൂർച്ചകളിൽ ഒരു അക്ഷരം പോലും ഞാൻ തെറ്റാതെ വായിക്കട്ടെ... നിന്റെ നാവിലെ മിണ്ടാത്ത കാവ്യങ്ങൾ ഞാൻ മാത്രം വീണാനാദംപോലെ കേൾക്കട്ടെ... മറുവാക്കുകൾ ആവശ്യമേയില്ല, ഓർമ്മയാക്കി വയ്ക്കുക.. ഒരു ക്ഷണമെങ്കിലും നിന്നെയറിയുകയെന്നാൽ നിന്നിൽ ഉറയുന്നുവെന്നുതന്നെ. #Sreekumarsree. ©️19.06.2025 Read more
കാളകൾ ഒരു പഠനം - April 07, 2020 കാളകൾ വായിക്കുമ്പോൽ "മറ്റൊരു വണ്ടിക്കാള മാനുഷാകാരം പൂണ്ടി ട്ടറ്റത്തു വണ്ടിക്കയ്യി ലിരിപ്പൂ കൂനിക്കൂടി...." നിസ്സഹായനായി അടിമത്തംപോലെ ജീവിതം തള്ളിനീക്കുന്ന മനുഷ്യന്റെ ദയനീയചിത്രം ഇതിനുമപ്പുറം വരച്ചിടുവതെങ്ങനെ..? അതും പാട്ടിന്റെ പാലാഴികൊണ്ട് മലയാളിയുടെ മനസ്സിന്റെ ലോലതന്ത്രികളിൽ കിന്നരഗാനംപാടിയൊരു ഭാവഗായകന്റെ തൂലികയിൽ നിന്നാണെന്നതാണ് ഏറെ അത്ഭുതം.. അതേ പറഞ്ഞുവരുന്നത് ശ്രീ. പി #ഭാസ്കരൻമാഷിന്റെ #കാളകൾ എന്ന കവിതയെയാണ്. ചെറിയക്ലാസ്സുകളിൽ നമ്മൾ ചൊല്ലിപ്പടിച്ചതാണാ കവിത. "തോളത്തു ഘനം തൂങ്ങും വണ്ടിതന്‍ തണ്ടും പേറി ക്കാളകള്‍ മന്ദം മന്ദ മിഴഞ്ഞു നീങ്ങീടുമ്പോള്‍..." എന്നുതുടങ്ങുന്ന കവിത തുടർന്ന് നുകം വലിക്കുന്ന കാളകളെക്കാൾ ദൈന്യമാണ് അധ്വാനിച്ചു ജീവിക്കുന്നവന്റെ അവസ്ഥയെന്ന് അടിവരയിട്ടു പറയുന്നു.... "തോളുകള്‍ കുനിഞ്ഞിട്ടു-- ണ്ടവന്നും, സ്വജീവിത-- നാളുകള്‍ തല്‍കണ്ഠത്തി-- ലേറ്റിയ നുകം പേറി. കാലുകള്‍ തേഞ്ഞിട്ടുണ്ടി-- ന്നവന്നും നെടുനാള-- ക്കാലത്തിന് കരാളമാം പാതകള്‍ താണ്ടിത്താണ്ടി."... ജീവനത്തിനായുള്ള മനുഷ്യന്റെ തത്രപ്പാടുകളുടെയും നിരന്തരമായി തുടരുന്ന മനുഷ്യാധ്വാനത്തിന്റ... Read more
poem - morning wishes പുലർകാല വന്ദനം - September 16, 2015 പുലർകാല വന്ദനം ×××××××××××××××××. ഇമ്പം തുളുമ്പിയ ജാലങ്ങളായിരം. ചന്തംകലർത്തിയൊരുക്കി- കണിക്കേകി, അന്‍പോടു ഭൂമിയെ പാലിക്കുമീശനേ.. കുമ്പിടുന്നേകനേ, നിൻദയാ വായ്പിനെ. ... Read more
Comments