Spot - malayalam
"വട്ടത്തിൽ കുഴികുത്തി നീളത്തില്‍ തടമിട്ടിട്ട- ങ്ങിനെ പാകണം ചെഞ്ചീര...." ഇത് ചീരപ്പാട്ട്.... നമ്മുടെ അടുക്കളയിലേക്ക് മലക്കറികൾ മാർക്കറ്റിൽ നിന്നും വാങ്ങാന്‍ തുടങ്ങിയിട്ട് ഏകദേശം ഇരുപതു വര്‍ഷത്തിലധികമാകുമെന്ന് കരുതുന്നു . അതുവരെയും നമ്മള്‍ ഗാർഹികാവശ്യങ്ങൾക്കുളള പച്ചക്കറികൾക്ക് നമ്മുടെ വേലിയെയും പറമ്പിനെയുമായിരുന്നു ആശ്രയിച്ചത്. എന്നാല്‍ ഇന്ന് അച്ചാറിനായാലും ചമ്മന്തിക്കുപോലും നമുക്ക് പച്ചക്കറിക്കടയാണാശ്രയം. എന്നാല്‍ നമ്മള്‍ ചീര മാർക്കറ്റിൽ നിന്നും വാങ്ങാന്‍ തുടങ്ങിയിട്ടെത്രകാലമായി..? കേവലം അഞ്ചെട്ട് വർഷം, അതുവരെ ഒരുവിധമുളള എല്ലാ ഇലയും പൂവും കായും നമ്മള്‍ കറിയ്കരിഞ്ഞു. വിറകടുപ്പിന് മേൽ തുണിയില്‍ പൊതിഞ്ഞു സൂക്ഷിച്ച മുൻവർഷത്തെ ചീരവിത്ത്, വീടിനടുത്തെങ്ങാൻ മൂലയ്ക്ക് വിതച്ച്, അവ മുളച്ച് വളർച്ചയനുസരിച്ച് പിഴുതെടുത്ത് വരിയായി നടും. എന്നും വെള്ളം നൽകും, അല്പം ചാണകവെള്ളം കൊടുത്താലായി. വീടിന്റെ ആവശ്യമനുസരിച്ചാണ് വിളവെടുപ്പ്. ഒടുവില്‍ ഒരു ചീരയെ പൂക്കാനനുവദിക്കും വിത്തിന്.. ഈ ചീരകൃഷിയൊക്കെ അന്യം നിന്നു. ചീര ഇന്ന് വാണിജ്യാടിസ്ഥാനത്തിലാണ് കൃഷി.. ചിത്രം തിര