Poem - kathirippundaval
കാത്തിരിപ്പുണ്ടവൾ
××××××××××××××××××
കാത്തിരിപ്പുണ്ടവൾ
സ്കൂളിലെ വാരാന്ത
തീരുന്ന മൂലയില്‍
തുടങ്ങുമെൻ കാലടി,
കാത്തിരിപ്പുണ്ടവൾ
അണയും ദിവാകര
കിരണവും നോക്കി-
യങ്ങകലെയായ്
കൺപാർത്ത്.
ഒരു ദിവാസ്വപ്നത്തിൽ,
കാത്തിരിപ്പുണ്ടവൾ.
കൂട്ടരെ വിട്ടിട്ടു,
പുസ്തക കെട്ടുമായ്
കൂട്ടിലെ പക്ഷിപോൽ
കൂട്ടുകൂടാനെന്റെ
കൂടെ നടക്കുവാൻ.
കാത്തിരിപ്പുണ്ടവൾ
കിഞ്ചന കാര്യങ്ങൾ
കൊഞ്ചിപ്പറയുവാൻ.
അഞ്ചിതമായെന്റെ
നെഞ്ചിലുറങ്ങുവാൻ.
കാത്തിരിപ്പുണ്ടവൾ
കൺമണിയെന്മകൾ.
Sreekumar sree. .
Comments