Poem - varunnu socialism
![Image](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjSdgwdBDTO-nZsSEezw-u48rgwb0I4dnL-LRS06vPpTpJn_l-bGPPkX86WOCFfmNCjE3kdpbLQH9GN6MTPDWTaNzemch5Hg9uQQ4xaqMg5lmLUzXa-52QYo_7ZiNjBWxjnNAOo6i4dPd8I/s640/2014-11-28-14-54-50-1.png)
വരുന്നൂ സ്വാഷ്യലിസം °°°°°°°°°°°°°°°°°°°°°°°°°°° അത്താഴപഷ്ണിക്കാരൻ ദൈവമായിപോലും!!? അശരണരുടെ കണ്ണീര്‍ തുടക്കും! അരാജകത്വം അന്നമെത്തിക്കും.!! വിട (പഭു അവളുടെ മാനംകാക്കും.!!! പരാതികേൾക്കുന്ന, നഗ്നരാജാവ് കൈകഴുകി പതിയെ ഉണ്ണും.? പിന്നെ കൈ തുടച്ച തുണി, അവൾക്കു പുതയ്കാൻ കൊടുക്കട്ടെ,...! അതുവരെ "തേവിടിശ്ശി" പെണ്ണിന്റെ, നഖക്ഷതമേറ്റ മുലകൾ കണ്ട് രസിക്കാം... അപ്പോളേക്കും ഭൂതകാലത്തെകുറിച്ച് മാ(തം പറയാനുള്ള കമ്യൂണിസം ഇങ്ങെത്തും, ... ആ കുതിരവണ്ടിയിൽ ഉണ്ടാകും. ഉടയാത്ത മേൽചട്ടയും കരവീതിയുള്ള കസവുമുണ്ടും ചുറ്റി വയ്കോലിൽ പൊതിഞ്ഞ സ്വാഷ്യലിസം... കതിനകൾ കരുതിവയ്കണം കുരുത്തോല തൊങ്ങണവും. കുരുന്നബുദ്ധിയുടെ വാ പൊത്തണം.. വിളിച്ചു കൂവാണ്ടിരിക്കാൻ. വരുന്നവനും നഗ്നനായിരിക്കുമെങ്കിലോ..!!!