Poem- ente pusthakam

എന്റെ പുസ്തകം
●●●●●●●●●●●●●●
കീറിപ്പോയ പുസ്തക താളുകള്‍
ബാദ്ധ്യതകൾപോലാരുന്നു.
കരുതിവയ്കാതിരിക്കുവാൻ
ഞാനേറെ (ശദ്ധിച്ചിരുന്നു.
എ(ത പണിപ്പെട്ടിട്ടും
ഒരു ഹിമവാനെപ്പോലെ
എന്റെ പുസ്തകം എന്നെ
ഭയപ്പെടുത്തുന്നു.
ഒരു നീരാളിയെപ്പോലെ
അതെന്നെ ചുറ്റിവരിയുന്നു.
ഇ(തയും വായിക്കുവാനാവാത്ത
ഞാനെങ്ങിനെയെത്തിപ്പിടിക്കു-
മച്ഛൻ ചൊല്ലിയ സൗഭാഗ്യത്തെ?.
തീരാത്ത കണ്ണീരില്ലാത്ത
മുറിവുകള്‍ കിനിഞ്ഞുനീറാത്ത,
നിയോൺ രാവുകള്‍ പേടിപ്പിക്കാത്ത,
കരാളങ്ങളുറങ്ങുന്ന കൊട്ടകങ്ങളെ ഭയക്കാത്ത,
ശിഷ്ടജീവിതം എനിക്കാകില്ലന്നോ
പുസ്തകങ്ങളെ (പണയിക്കാതെ?.

Comments

Popular posts from this blog

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?

poem - morning wishes പുലർകാല വന്ദനം