സ്വപ്നാടകന്റെ മഴ



പെരുമഴയ്ക്ക് കാത്ത്
വെയിൽതിന്നനാളിലെ
അസ്തമയത്തിനു- 
തൊട്ടുമുമ്പാണ്
ഒരു ചിത്രശലഭം
പാറിവന്നെന്റെ
നെറ്റിയിൽ ചുംബിച്ചത്...!
അരളിയിലയ്ക്കു താഴെ
ഇത്തിരിക്കുഞ്ഞനായി
അവളറയിലിരുന്ന നാളുകളിൽ
ഞാനതിൽ നിത്യം
ചുണ്ടമർത്തിയിരുന്നു.

"ചിറകുമുളച്ച ഒരുവളെ
ഒന്നു ചുംബിക്കുക,
അതപ്രാപ്യമായിരുന്നു."
കൊടും വേനലേറ്റവൾ
അറിവേറ്റിയനാൾ
തേടിവന്നതാകും..

തന്നതൊരു നറുചുംബനം.
പിന്നെ പെരുമഴയായിരുന്നു
ഇരവിലാകമാനം
ഒരു സ്വപ്നാടകന്റെ മഴ.
പുലരിവന്നു വിളിക്കാതിരിക്കട്ടെ.
പുലരാതിരിക്കട്ടെ. 
©sree.

Comments

Popular posts from this blog

തൊഴിൽനികുതി, എന്ത് എന്തിന്

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?