ഈദ് മുബാരക്


രമദാനിന്റെ നിരാഹാര നാളുകൾ,
മനസിൽ തെളിച്ച ദീപങ്ങളായി..
പ്രാർത്ഥനകളുടെ ശബ്ദമാലകൾ
ആകാശം തൊട്ടു തിരികെ വന്നപ്പോഴാണ്
ശൗവ്വാലമ്പിളി മൃദുവായി ചിരിച്ചത്...

നോമ്പിന്റെ നനുത്ത നിശ്ശബ്ദതയിൽ
ഹൃദയം പഠിച്ച സഹനഗാനം
സന്തോഷത്തിന്റെ സലാം പോലെ
ഒരേ വീഥിയിലൊഴുകുന്നു...

ചന്ദ്രകല ചെറുതായെങ്കിലും
നിറയ്ക്കുന്ന വെളിച്ചം വലുതാണ്..
പുണ്യത്തിന്റെ ഒരു പാദമുദ്രപോലെ
മനസ്സിൻ മണ്ണിൽ പതിഞ്ഞുനിൽക്കുന്ന,
"ഈദ് മുബാറക്" എന്ന മൃദു വാക്കിൽ
ആലിംഗനം ചെയ്യുന്ന ആത്മഹർഷം
 ഒന്നാകുന്ന ഒരു നിമിഷത്തിന്റെ 
നിത്യസൗന്ദര്യം...

ശൗവ്വാലമ്പിളി ഉദിച്ചപ്പോൾ
വീണ്ടും ജനിച്ചു പുതിയ മനുഷ്യൻ
പുതിയൊരു കരുണയായി
പുതിയൊരു പ്രകാശമായി...
 🌙 Sreekumar Sree

Comments

Popular posts from this blog

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?

കാളകൾ ഒരു പഠനം