ധനുഷും_ഐശ്വര്യയും_വേർപിരിഞ്ഞോ

..?
തലക്കെട്ട് കണ്ട് നെറ്റിചുളിക്കേണ്ടതില്ല... സംശയംവേണ്ട സത്യമാണ്.. നൂറ്റുക്ക് നൂറു ശതമാനം...!
വിഷയം രഹസ്യമാണെന്നാണ് ഇരുവരുടെയും ധാരണ എന്നാലും പരസ്യമായ വിഷയമാണ്... കുറച്ചുമാസങ്ങളായി ഈ സ്വരചേർച്ചയില്ലായ്മ ആരംഭിച്ചിട്ടെന്നത് സത്യമാണ് മാത്രമല്ല ധനുഷ് കഴിഞ്ഞകുറച്ചുകാലമായി വീട്ടിലെത്താറില്ലെന്ന് അദ്ദേഹത്തിന്റെ മകൾതന്നെ തന്റെ സഹപാഠികളോട് പറഞ്ഞതായി അറിയാനാകുന്നുണ്ട്.. എന്നാൽ ഈ വിഷയത്തിൽ ഐശ്വര്യ മൗനംപാലിക്കുകയാണ്. 
....... സ്വ.ലേ.

ഇനി വാർത്ത വിശദമായിനോക്കാം കുറച്ചുകാലമായി വടക്കേതിലെ നാരായണപ്പണിക്കരുടെ മകൻ "ധനുഷ്"[ Venkatesh Prabhu Kasthuri Raja എന്ന യഥാര്‍ത്ഥ നാമമുള്ള തമിഴക നടൻ ധനുഷ് അല്ല ന്തേ..] ഭാര്യ "ഐശ്വര്യ" [ രജനിയുടെ elder daughter അല്ല] യുമായി ചില ചില്ലറ പിണക്കങ്ങളിലാണ്.. ആറാംക്ലാസ്സുകാരി മകൾ മീനുവഴിയാണ് പുറംലോകമറിയുന്നത്.  
 എന്നാലും ഈ തലക്കെട്ട് കാണുമ്പോൾ നമ്മിലുണ്ടാക്കുന്ന ആകാംക്ഷ, അതു താരാരാധനപോലെതന്നെ മറ്റൊരു മനോഭാവമാണ്... ?(അതോ മനോ വൈകൃതമോ) പ്രശസ്തരുടെ ജീവിതചര്യകളും വീഴ്ചകളുമൊക്കെ വായിക്കുമ്പോൾ മലയാളിക്ക് എന്തോ ഒരു മനസ്സുഖം ലഭിക്കുന്നപോലെ... അതുകൊണ്ടാകണം പത്രമാധ്യമങ്ങൾ ഇത്തരം "തലക്കെട്ടുകൾ" തയ്യാറാക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കുന്നത്. എന്തുതന്നെയായാലും മലയാളിയുടെ ഈ മനോനില(മനോവൈകൃതമോ)യെ ചൂഷണം ചെയ്യുന്നതിൽ നമ്മുടെ പത്രങ്ങൾ സദാ ജാഗരൂഗരാണ്.  

#വാൽ- നെഗറ്റീവ് വാർത്തകൾ മുൻപേജിൽതന്നെ പ്രസിദ്ധീകരിക്കുന്ന ലോകത്തിലെ ഭാഷാപത്രങ്ങൾ... അതു മലയാളത്തിൽ മാത്രമാണ്... ഒരു രാജ്യ/ശാസ്ത്ര/സാങ്കേതിക/മാനവിക/പുരോഗതിയുടെയോ നന്മയുടെയോ വാർത്തകൾ മലയാളപത്രങ്ങളിലെ അകംപേജിലെ ചെറിയ കോളം വാർത്തയാകുമ്പോൾ മുൻപേജിൽ ആക്സിഡന്റ്/പീഢനം/കൊള്ള/കൊലപാതകം/അഴിമതി ഇവയൊക്കെയാണ് വാർത്തകൾ.

Sree.

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

poem - morning wishes പുലർകാല വന്ദനം

കാളകൾ ഒരു പഠനം