Posts

Showing posts from January, 2026

ചില്ലറയാക്കാത്ത സ്മരണകൾ

Image
ചില ഓർമ്മകൾ   നിസ്കാരപ്പായ ചുരുട്ടിവെച്ചിരിക്കുന്നതുപോലെ എപ്പോൾ വേണമെങ്കിലും   വിരിച്ചിടാവുന്നവയാണ്… ആത്മ സ്നേഹിതന്റെ ഉമ്മ അടുപ്പിൽ ഇളക്കുന്ന   നെയ്ച്ചോറിന്റെ വാസനയിൽ   ഇപ്പോഴും എന്റെ ബാല്യം തിളയ്ക്കാറുണ്ട്...  കാരപ്പഴപ്പാത്രത്തിനരികിൽ അവനൊപ്പം വിശപ്പും പ്രാർത്ഥനയുമായി കാത്തുന്നിന്നു,  നോമ്പുതുറയുടെ വാങ്കുകേൾക്കാൻ.. മഗ്റിബ് ബാങ്ക്   ആകാശം തുറന്നുതരുമ്പോൾ അവന്റെ ഉപ്പാപ്പയുടെ  താടിരോമം അപ്പൂപ്പൻ താടിപോലെ, ആകാശത്തേയ്ക്ക് പറക്കാനായുന്നതു കാണാം. കുഞ്ഞായിരുന്നപ്പോൾ ലോകം മുഴുവൻ   ആ ഉമ്മവീടിന്റെ മുറ്റമായിരുന്നെന്ന് ഞാനിന്നും കരുതുന്നു. മുറ്റത്തെ മണലിൽ വീണ് കണ്ണീർ പൊടിഞ്ഞാൽ   ഉമ്മയുടെ സ്നേഹമുദ്രകൾ മരുന്നായിരുന്നു.. "ദു'ആ"യുടെ ചൂടിൽ  വേദനകൾ വറ്റിപ്പോയ കാലം… ഓർത്തെടുക്കാൻ  ശ്രമിക്കുമ്പോൾ   വിരലുകളിൽനിന്ന്  വഴുതി പോകുന്ന   തസ്ബീഹ്(Tasbeeh) മണികൾ പോലെയാണ്  ആ സുഖങ്ങളും പ്രിയങ്ങളും… ഇന്നും പള്ളിമിനാരങ്ങളിൽ അദാൻ(Azan) മുഴങ്ങുമ്പോൾ ബധിരകർണ്ണങ്ങളാലത് ആവാഹിക്കാനാകുന്നില്ല സ്നേഹഭാ...

രാത്രി_തണൽതേടുന്നവർ"

Image
ആദ്യത്തെ രാത്രിയുടെ നിഗൂഢതയിൽ, പരസ്പരം അറിയാത്ത രണ്ട് മനുഷ്യർ ഒരേ പുതപ്പിനുള്ളിലേക്ക് ചുരുങ്ങുമ്പോൾ, പുറത്ത് മഴ കനക്കുകയായിരുന്നു. ആ മുറിയിലെ മഞ്ഞ വെളിച്ചത്തിൽ അവരുടെ നിഴലുകൾ ചുവരുകളിൽ ഒന്നായി ലയിച്ചു. അത് കേവലം ഒരു ഉടമ്പടിയുടെ തുടക്കമായിരുന്നില്ല, മറിച്ച് ലോകം കാണാത്ത ഒരു രഹസ്യജീവിതത്തിന്റെ ആദ്യത്തെ അധ്യായമായിരുന്നു. apart from the novella of "#രാത്രി_തണൽതേടുന്നവർ" By. Sreekumar Sree

ധനുഷും_ഐശ്വര്യയും_വേർപിരിഞ്ഞോ

Image
..? തലക്കെട്ട് കണ്ട് നെറ്റിചുളിക്കേണ്ടതില്ല... സംശയംവേണ്ട സത്യമാണ്.. നൂറ്റുക്ക് നൂറു ശതമാനം...! വിഷയം രഹസ്യമാണെന്നാണ് ഇരുവരുടെയും ധാരണ എന്നാലും പരസ്യമായ വിഷയമാണ്... കുറച്ചുമാസങ്ങളായി ഈ സ്വരചേർച്ചയില്ലായ്മ ആരംഭിച്ചിട്ടെന്നത് സത്യമാണ് മാത്രമല്ല ധനുഷ് കഴിഞ്ഞകുറച്ചുകാലമായി വീട്ടിലെത്താറില്ലെന്ന് അദ്ദേഹത്തിന്റെ മകൾതന്നെ തന്റെ സഹപാഠികളോട് പറഞ്ഞതായി അറിയാനാകുന്നുണ്ട്.. എന്നാൽ ഈ വിഷയത്തിൽ ഐശ്വര്യ മൗനംപാലിക്കുകയാണ്.  ....... സ്വ.ലേ. ഇനി വാർത്ത വിശദമായിനോക്കാം കുറച്ചുകാലമായി വടക്കേതിലെ നാരായണപ്പണിക്കരുടെ മകൻ "ധനുഷ്"[ Venkatesh Prabhu Kasthuri Raja എന്ന യഥാര്‍ത്ഥ നാമമുള്ള തമിഴക നടൻ ധനുഷ് അല്ല ന്തേ..] ഭാര്യ "ഐശ്വര്യ" [ രജനിയുടെ elder daughter അല്ല] യുമായി ചില ചില്ലറ പിണക്കങ്ങളിലാണ്.. ആറാംക്ലാസ്സുകാരി മകൾ മീനുവഴിയാണ് പുറംലോകമറിയുന്നത്.    എന്നാലും ഈ തലക്കെട്ട് കാണുമ്പോൾ നമ്മിലുണ്ടാക്കുന്ന ആകാംക്ഷ, അതു താരാരാധനപോലെതന്നെ മറ്റൊരു മനോഭാവമാണ്... ?(അതോ മനോ വൈകൃതമോ) പ്രശസ്തരുടെ ജീവിതചര്യകളും വീഴ്ചകളുമൊക്കെ വായിക്കുമ്പോൾ മലയാളിക്ക് എന്തോ ഒരു മനസ്സുഖം ലഭിക്കുന്നപോലെ... അതുകൊണ്ടാകണം പത്...